Latest News

ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനഃസ്ഥാപിക്കുക

പയ്യന്നൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഈവര്‍ഷം ഹജ്ജ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചുകൊണ്ട് കേരളത്തില്‍ നിന്നുള്ള എണ്‍പത്തിയഞ്ച് ശതമാനത്തോളം വരുന്ന ഹാജിമാരോട് ദയ കാണിക്കണമെന്ന് പയ്യന്നൂര്‍ മേഖലാ സംയുക്ത മുസ്ലിം ജമാഅത്ത് യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
മേഖലയിലെ അറുപത്തിമൂന്ന് മഹല്ലുകളുടെ ഭാരവാഹികളെ പങ്കെടുപ്പിച്ച് മാര്‍ച്ചുമാസം വെള്ളൂര്‍ ആലിന്‍കീഴില്‍ ഏകദിന ശില്‍പശാല നടത്താന്‍ തീരുമാനിച്ചു. പ്രസിഡണ്ട് കെ.പി.പി. തങ്ങള്‍ അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. എസ്.എ. ശുക്കൂര്‍ ഹാജി, എം. മുഹമ്മദലി ഹാജി, ടി.പി. മഹമൂദ് ഹാജി, സി. അബ്ദുല്‍ഖാദര്‍ ഹാജി, കെ.പി അബ്ദുല്‍ നാസര്‍ഹാജി, അഹമ്മദ് കുഞ്ഞി എട്ടിക്കുളം, സി.പി. അബൂബക്കര്‍ മൗലവി, എം. അബ്ദുള്ള മൗലവി, എ. സുല്‍ഫിക്കര്‍അലി, ടി.വി. സുബൈര്‍ ഏച്ചിലാംവയല്‍, പി.കെ. അബ്ദുല്‍ഖാദര്‍ മൗലവി എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment