Latest News

എസ്.ഐമാര്‍ക്കെതിരെ പരാതിസംവിധായനകില്‍ നിന്ന് മൊഴിയെടുത്തു

 പയ്യന്നൂര്‍: എസ്.ഐമാര്‍ അധികാരദുര്‍വിനിയോഗം ചെയ്തുവെ ന്ന് പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് നല്‍കിയ പരാതിയില്‍ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാ രം കേസെടുത്ത് പോലീസ് അ ന്വേഷണം തുടങ്ങി.
പയ്യന്നൂര്‍ സി.ഐ. എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞദിവ സം പരാതിക്കാരനായ സിനിമാ-സീരിയല്‍ സംവിധായകന്‍ ശ്രീജി ത് പലേരിയില്‍ നിന്ന് മൊഴിയെടുത്തു.
എസ്.ഐ മാര്‍ക്കെതിരെ പ രാതി നല്‍കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനുമുമ്പാകെ വിശദീകരിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെയു ള്ള പരാതിയില്‍ ഉറച്ചുനില്‍ ക്കുന്നുവെന്നും തികഞ്ഞ അനാസ്ഥയും അധികാര ദുര്‍വിനിയോഗവുമാണ് ഉദ്യോഗസ്ഥര്‍ ത ന്നോ ട് കാണിച്ചതെന്നും ശ്രീ ജിത് പ ലേരി മൊഴി നല്‍കി.
പയ്യന്നൂരില്‍ എസ്.ഐ മാരായിരുന്ന കെ.ജി. വിപിന്‍കുമാര്‍, ശ്രീനിവാസന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കംപ്ലയിന്റ് അതോറിറ്റിയില്‍ പരാതി നല്‍കിയത്.

No comments:

Post a Comment