Latest News

സി.പി.ഐക്കെതിരെ വീണ്ടും ജയരാജന്‍

 കോഴിക്കോട്: സി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മു ന്‍മന്ത്രി ഇ.പി. ജയരാജന്‍ വീണ്ടും രംഗത്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്‍ സി.പിഐക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ ത്തിയത്. ഇതിന് മുമ്പ് ലോകോ ളേജ് വിഷയവുമായി ബന്ധപ്പെട്ട് ജയരാജന്‍ സി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു.
എസ്.എഫ്.ഐയെയും ഡി.വൈ.എഫ്.ഐയെയും വിമര്‍ശിക്കുന്നവര്‍ വലതുപക്ഷത്തിന് സേ വനം ചെയ്യുന്നവരാണെന്ന് ജയരാജന്‍ ആരോപിച്ചു
 തോളിലിരുന്ന് ചെവി തിന്നു ന്ന മാനസികാവസ്ഥ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ബാധിക്കരുത്. ഇടുപക്ഷത്ത് നില്‍ക്കുകയും വലതുപക്ഷത്തിന് സേവനംചെയ്യുകയുമാണ്,എസ്.എഫ്.ഐയെ കരിവാരിത്തേക്കാന്‍നടക്കുന്ന ചിലരെന്നുംജയരാജന്‍ ആരോപിച്ചു.
ഒരു കോളേജിലെ സമരത്തെ ഗവണ്‍മെന്റ് വിരുദ്ധ കലാപമാ ക്കി മറ്റി ഇടതുമുഖം നല്‍കുന്നത് ജീര്‍ണ്ണതയാണെന്നുംവാക്കുകൊ ണ്ടും പ്രവൃത്തി കൊണ്ടും പ്ര കോ പ നം സൃഷ്ടിച്ച് വലതുപക്ഷത്തിനെ സഹായിക്കുന്നുവെ ന്നും ഇങ്ങനെ ചെയ്യുന്നതിനെ മിതമായി പറഞ്ഞാല്‍ ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ നോക്കലാണെന്നും ജയരാജന്‍ പറയുന്നു.
കേരള ലോ അക്കാദമിക്ക് ഭൂമി നല്‍കിയത് ആരാണെന്ന് രഹസ്യമല്ലെന്നും അതിന് പ്രായശ്ചിത്തമായിഎസ്.എഫ്.ഐയുടെ മെ ക്കിട്ട് കേറേണ്ടതില്ലെന്നും റവന്യുഭൂമി പഠിച്ചെടുത്തു കെട്ടിടം പ ണിതുമേല്‍ വാടകയ്ക്ക് കൊടു ത്ത്കച്ചവടംനടത്തുന്നവര്‍ നാട്ടിലുണ്ടെന്നും അത്തരക്കാര്‍ ക്ക് പോലും നിയമ പരിരക്ഷ നല്‍ കിയത് ആരാണെന്ന് ഓര്‍ത്താല്‍ നല്ലതാണെന്നും ജയരാജര്‍ ഫെ യ്‌സ്ബുക്ക് പോസ്റ്റില്‍പറയുന്നു.

No comments:

Post a Comment