Latest News

ആംപ്ലിഫയര്‍ നല്‍കി

 പയ്യന്നൂര്‍: അന്നൂര്‍ യു.പി സ്‌കൂളിന് 1964-65 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ആംപ്ലിയഫയര്‍ സംഭാവന നല്‍കി. സംഘടനക്കുവേണ്ടി കെ.പി. രവീന്ദ്രനും മറ്റ് ഭാരവാഹികളും ചേര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് ആംപ്ലിഫയര്‍ കൈമാറി. പ്രധാന അധ്യാപക കെ.പി. രമണി ഏറ്റുവാങ്ങി. കെ.രാമചന്ദ്രന്‍, കെ.കെ.പി ജനാര്‍ദ്ദനന്‍, എ.കെ. നാരായണന്‍, കരിപ്പത്ത് കുഞ്ഞികൃഷ്ണന്‍, സി.വി. കുഞ്ഞപ്പന്‍, പി.എം. നാരായണന്‍, കെ.കെ. ശാന്ത, കെ.കെ. സാവിത്രി, പി.സി. തങ്കമണി എന്നിവര്‍ സംബന്ധിച്ചു. ഓര്‍മ്മ എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ ഒത്തുചേര്‍ന്നിരുന്നു.

No comments:

Post a Comment