Latest News

അമ്പത് കുപ്പി ഗോവ മദ്യവുമായി യുവാവ് പിടിയില്‍

ആലക്കോട്: കാറില്‍ കടത്തുകയായിരുന്ന അമ്പതുകുപ്പി ഗോവന്‍ നിര്‍മ്മിതവിദേശമദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി.
ഉദയഗിരി അരങ്ങം ചുള്ളിപ്പള്ളയിലെ തൈമുറിയില്‍ റോബിന്‍ ജോണി(26)നെയാണ് ആലക്കോട് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.വി. മധുസൂദനന്‍, സി.സി രാജന്‍, എം.എം. രാജു, സിവില്‍ എക്‌സൈസ് ഇന്‍ സ്‌പെക്ടര്‍മാരായ മധു, ജോസ് ടി. ജോസ് , പ്രകാശന്‍ സുരേന്ദ്രന്‍, ധനേഷ്, രാജീവ് എന്നിവരടങ്ങി യ സംഘം പിടികൂടിയത്.
കാര്‍ത്തികപരുത്ത് വെച്ച വാഹനപരിശോധനക്കിടെ സംശംയ തോന്നിയ കെ.എല്‍.59-എല്‍ 2583നമ്പര്‍ നാനോ കാര്‍ പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ചുവെച്ച നിലയില്‍ 750 മില്ലിയുടെ അമ്പത് കുപ്പി ഗോവന്‍ നിര്‍മ്മിത വിദേശ മ ദ്യം പിടിച്ചെടുത്തത്. പ്രതിയെ ഇന്ന്തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും.
ശ്രീകണ്ഠാപുരം:അളവില്‍ കൂടുതല്‍ വിദേശമദ്യവുമായി എരുവശി പൂപ്പറമ്പിലെ ആന്റണി (50)യെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ഒ. മോഹനനും സം ഘ വും പൂപ്പറമ്പില്‍ വെച്ച് പിടികൂടി.


No comments:

Post a Comment