Latest News

പയ്യന്നൂരില്‍ അനധികൃത സര്‍വ്വീസുകള്‍ നടത്തുന്ന റിക്ഷകള്‍ക്കെതിരെ പരാതി നല്‍കി

പയ്യന്നൂര്‍: നഗരസഭാ പരിധിയില്‍ നഗരസഭാ നമ്പറുകളില്ലാതെ ചില റിക്ഷകള്‍ അനധികൃതമായി സര്‍വ്വീസ് നടത്തുന്നതായും യാത്രക്കാരോട് അമിത ചാര്‍ജ്ജ് ഈടാക്കുന്നതായും , മദ്യപിച്ചും യൂനിഫോം ധരിക്കാതെയും സര്‍വ്വീസ് നടത്തുന്നതായും പരാതി. ഇത്തരം ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പയ്യന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ദേശീയ ഓട്ടോറിക്ഷാ തൊഴിലാളി യൂനിയന്‍(ഐ.എന്‍.ടി.യു.സി) നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment