Latest News

ഐ.എസ് .ഡി. സ്‌കൂള്‍ സില്‍വര്‍ജൂബിലി: രക്ഷാകര്‍തൃ സംഗമം

പയ്യന്നൂര്‍:സില്‍വര്‍ ജൂബിലി ആഘോഷ നിറവില്‍ ഐ.എസ് .ഡി. സീനിയര്‍ സെക്കണ്ടറി ഇംഗ്ലീഷ് സ്‌കൂള്‍ ക്യാമ്പസില്‍ സംഘടിപ്പി ച്ച'രക്ഷാകര്‍തൃത സംഗമം 2017 ജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി .സെ ന്റര്‍ ഫോര്‍ റിസര്‍ച്ഛ് ഇന്‍ എഡ്യു കേഷന്‍ ആന്റ് ടീച്ചര്‍ ട്രെയിനിങ്ങ് സി .ഇ .ഒ .ഹാരിഷ് കെ.ഇ.മുഖ്യാതിഥിയായിരുന്നു കുട്ടികളിലെ പഠന നിലവാരവും അത് മെച്ചപ്പെടുത്താനുള്ള നൂതന രീതിയും അതോടൊപ്പം തന്നെ അവരില്‍ മൂല്യ ബോധം വളര്‍ത്താ നുള്ള ഇടപെടലുകളും നടത്തേണ്ട സാഹചര്യങ്ങളെ സംബഡിച്ചു സമഗ്രമായ ക്ലാസ്സിനു നേതൃത്വംനല്‍കി .എഴുനൂറിലധികം രക്ഷി താക്കള്‍ പങ്കെടുത്ത ക്‌ളാസ്സ് 'സമ കാലിക വിദ്യാഭ്യാസംഎന്ന വിഷ യം ആസ്പദമാക്കി സംസാരിച്ചു .
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മെഹര്‍ സാക്കിര്‍ സ്വാഗതവും ഓപ്പറേഷന്‍ മാനേജര്‍ രാജശ്രീ വിജയ്കുമാര്‍ നന്ദിയും പറഞ്ഞു .സ്‌കൂള്‍ പ്ര സിഡണ്ട് കെ .എം.അഷറഫ് മുഖ്യാതിഥിക്ക് ഉപഹാരം കൈമാറി ,ജജനറല്‍ സിക്രട്ടറി സി .ഷൗക്കത്തലി , ഡോ. പി.വി .അബൂബക്കര്‍ ,എം.കെ .തയ്യില്‍ ,കക്കുളത് അബ്ദുല്‍ ഖാദര്‍ ,സിക്രട്ടറി സി.എം കെ .മുഹമ്മദ് ദാവൂദ് ,ട്രഷറര്‍ കെ .പി നസീം ,എസ്.എ.പി ഹാഷിം ഹാജി ,കെ .പി അഹ്മദ് ഹാജി ,നദീദറാഷിദ് ,സാറ സലാഹുദ്ദീന്‍ ,ഡോ .ഷാഫി,ലുഖ്മാന്‍, ലൈല ,പി ടി.എ .പ്രസിഡണ്ട് ബാല കൃ ഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയര്‍ പ ങ്കെടുത്തു .കെ .പി.ദിവ്യ കംപയറി ങ് നടത്തി

No comments:

Post a Comment