Latest News

തൃക്കരിപ്പൂര്‍ റോട്ടറി ക്ലബ് സ്വപ്ന കൂടാരം; നാലാമത് വീടിന്റെ താക്കോല്‍ കൈമാറി

 തൃക്കരിപ്പൂര്‍: റോട്ടറി ക്ലബിന്റെ സ്വപ്ന കൂടാരം പദ്ധതിയിലെ നാലാ മത് വീടിന്റെ താക്കോല്‍ കൈമാറി. സര്‍ക്കാര്‍ ധനസഹായത്തോടെ വീട് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പാതി വഴിയിലും തുടങ്ങിയേട ത്തും അവസാനിപ്പിച്ച ദരിദ്രരായ കുടുംബങ്ങളെ കണ്ടെത്തി അ ന്തിയുറങ്ങാന്‍ ഒരുക്കിയ സ്വപ്ന കൂടാരം പദ്ധതിയിയില്‍ തലിച്ചാ ലത്തെ പി കെ ആയിസുമ്മക്കാണ് നാലാമത് വീട് പൂര്‍ത്തിയാക്കി കൈമാറിയത്. തലിച്ചാലത്ത് നടന്ന ചടങ്ങില്‍ റോട്ടറി ഇന്റര്‍ നാ ഷണലിന്റെ യു എസ് പ്രതിനിധിയും മുന്‍ ഹോസ്റ്റണ്‍ ഡിസ്ട്രിക്ട് ഗവര്‍ണറുമായ സണ്ണിശര്‍മ താക്കോല്‍ കൈമാറി. ദരിദ്രരായ കുടും ബങ്ങളെ കണ്ടെത്തി വീടൊരുക്കുന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ അര്‍ഹരായി കണ്ടെത്തിയ ആറ് നിര്‍ധന കുടുംബങ്ങള്‍ക്കാണ് വീട് പൂര്‍ത്തിയാക്കി റോട്ടറി ക്ലബ് സാമൂഹ്യ പ്രതിബദ്ധത കാട്ടിയത്. റോ ട്ടറി ക്ലബ് പ്രസിഡന്റ് സി എച്ച് അബ്ദുള്‍റഹീം അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.ജയപ്രകാശ് ഉപാധ്യായ മുഖ്യാ തിഥി ആയിരുന്നു. അസി.ഗവര്‍ണര്‍ ഡോ. പി കെ ജയകൃഷ്ണന്‍, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി ജി നായനാര്‍, പദ്ധതിയുടെ കോഓ ര്‍ഡിനേറ്റര്‍ അഡ്വ.കെ കെ രാജേന്ദ്രന്‍, സെക്രട്ടറി കെ വി ഗണേശന്‍, ഗ്രാമപഞ്ചായത്ത് അംഗം എം വി അനിത എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയില്‍ നേരത്തെ പൂര്‍ത്തിയായ മൂന്ന് വീടുകളുടെ താക്കോല്‍ കഴിഞ്ഞ ഡിസംബറില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ കൈമാ റിയിരുന്നു. ബാക്കിയുള്ള രണ്ട് വീടുകള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കി കൈമാറുമെന്ന് തൃക്കരിപ്പൂര്‍ റോട്ടറി ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. 

No comments:

Post a Comment