Latest News

ഒ.എന്‍.വി സ്മൃതി സംഗമം ഞായറാഴ്ച

 പയ്യന്നൂര്‍: പുരോഗമന കലാസാഹിത്യ സംഘം, ദൃശ്യ പയ്യന്നൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഒ.എന്‍.വി സ്മൃതിസംഗമം പന്ത്രണ്ടിന് ഞായറാഴ്ച മൂന്നുമണിമുതല്‍ പയ്യന്നൂര്‍ ഷേണായി സ്‌ക്വയറില്‍ നടക്കും.
ജി.ഡി.മാസ്റ്ററുടെ അധ്യക്ഷതയില്‍ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. ആര്‍. മുരളീധരന്‍ സ്വാഗതവും കെ. കമലാക്ഷന്‍ നന്ദിയും പറയും.
തുടര്‍ന്ന് അയ്യായിരം, മൂവായിരം, ആയിരം രൂപ ക്യാഷ് അവാര്‍ഡിനായുള്ള ഒ.എന്‍.വി കരോക്കെ ചലച്ചിത്ര ഗാന മത്സരം.
വൈകുന്നേരം ഏഴുമണിക്ക് സമാപനസമ്മേളനം. കെ. ജനാര്‍ദ്ദനന്‍ അധ്യക്ഷനായിരിക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വല്‍ സമ്മാനദാനം നിര്‍വ്വഹിക്കും. സുനില്‍കുമാര്‍ പി സ്വാഗതവും വി.പി. വിനോദ് നന്ദിയും പറയും. 

No comments:

Post a Comment