Latest News

പൈപ്പ് പൊട്ടി റോഡില്‍ കുഴി; യാത്രക്കാരുടെ ദുരിതം മാറിയില്ല

പയ്യന്നൂര്‍: സെന്‍ട്രല്‍ ബസാറില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളപൈപ്പ് പൊട്ടി റോഡ് തകര്‍ ന്ന് നാലുദിവസമായിട്ടും റോ ഡില്‍ രൂപപ്പെട്ട കുഴി മൂടാന്‍ ഇനി യും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.ഇതുമൂലം യാത്രക്കാര്‍ ദുരിതമനുഭവിക്കുകയാണ്.
പൈപ്പ് പൊട്ടി വെള്ളം കു ത്തിയൊലിച്ചതിനെ തുടര്‍ന്ന് റോ ഡില്‍ വന്‍ ഗര്‍ത്തമാണുള്ളത്. ഇ വിടെഒരു ലോഡ് മണ്ണിട്ട് നികത്താന്‍ശ്രമം നടത്തിയെങ്കിലും വി ജയിച്ചില്ല.ഈഭാഗത്തെ ഇന്റര്‍ േലാക്ക് തകര്‍ന്നതും ഇതിലൂടെ വാഹനയാത്രയും കാല്‍നടയാത്ര യും ദുസ്സഹമായിരിക്കുകയാണ്. പലപ്പോഴും ഇവിടെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്.
ഇവിടെ അപകടസാധ്യത ചൂ ണ്ടികാണിച്ച് അധികൃതര്‍ ബോര്‍ ഡുകള്‍ സ്ഥാപിച്ച് വലയം തീര്‍ത്തിരിക്കുകയാണ്.
സിഗ്നല്‍ പ്രകാരം വാഹനങ്ങള്‍ പോലീസ് സ്റ്റേഷന്‍ റോഡിലേക്ക് പ്രവേശിക്കുന്നത് നാലുദിവസമായി ദുരിതമായി മാറിയിരിക്കുകയാണ്.പൈപ്പ് ലൈന്‍ പണി നടക്കുന്നു, വാഹനഗതാഗതം നിരോധിച്ചിരിക്കുന്നു എന്നാണ് ബോര്‍ഡില്‍ എഴുതിവെച്ചിരിക്കുന്നത്.

No comments:

Post a Comment