Latest News

സാംസ്‌ക്കാരിക രംഗത്തെ ഫാസിസ്റ്റ് പ്രവണതയെ പ്രതിരോധിക്കണം: യുവകലാസാഹിതി

തൃക്കരിപ്പൂര്‍: നാടിന്റെ പൈതൃകവും ജനാധിപത്യ മൂല്യങ്ങളും നശിപ്പിച്ചു രാജ്യത്തെ ഭിന്നിപ്പിക്കുന്ന വിധം സാഹിത്യ, സാംസ്‌ക്കാരിക രംഗങ്ങളില്‍ വളര്‍ന്നുവരുന്ന ഫാസിസ്റ്റ് പ്രവണതകളെ ജനകീയ ബ ദല്‍ ഉയര്‍ത്തി പ്രതിരോധിക്കണമെന്ന് തൃക്കരിപ്പൂര്‍ യുവകലാ സാഹിതി യോഗം അഭിപ്രായപ്പെട്ടു.
കലാ, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗം യുവ കലാസാഹിതി ജില്ലാ പ്രസിഡണ്ട് വത്സന്‍ പിലിക്കോട് ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ വേണു അധ്യക്ഷത വഹിച്ചു. എം. ഗംഗാധരന്‍, പി. രാജഗോപാലന്‍, ഷാജഹാന്‍ തൃക്കരിപ്പൂര്‍, കെ. വി. ഗോപാലന്‍, ഇ. രാഘവന്‍ മാസ്റ്റര്‍, ഉദിനൂര്‍ സുകുമാരന്‍, എം.പി.ബിജീഷ്, കെ. മധുസൂദനന്‍, കെ.സുജിത്ത്, പരങ്ങേന്‍ സദാനന്ദന്‍, രാജന്‍ കഞ്ചി യില്‍, സഹദേവന്‍ മാണിയാട്ട്, ടി.വി. രവി തുടങ്ങിയവര്‍ പ്രസംഗിച്ചു. 'ഭാരവാഹികളായി ഷാജഹാന്‍ തൃക്കരിപ്പൂര്‍ ( പ്രസിഡണ്ട് ), പി. രാമകൃഷ്ണന്‍ ( വൈസ് പ്രസിഡണ്ട് ), ഉദിനൂര്‍ സുകുമാരന്‍ ( സെ ക്രട്ടറി ) പി. രാജഗോപാലന്‍ ( ജോ.സെക്രട്ടറി ) ഇ.രാഘവന്‍ മാസ്റ്റര്‍ ( ട്രഷറര്‍ ) എന്നിവരെ തെരെഞ്ഞെടുത്തു. 

No comments:

Post a Comment