Latest News

പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവും നാളെ തുടങ്ങും

 പയ്യന്നൂര്‍: കണ്ടങ്കാളി ശ്രീ മുട്ടില്‍, കുനിച്ചീരെ തറവാട് ക്ഷേത്രം പ്ര തിഷ്ഠാദിനവും കളിയാട്ട മഹോത്സവവും നാളെ തുടങ്ങി ഇരുപതിന് സമാപിക്കും.
നാളെ രാവിലെ പത്ത് മണിക്ക് കുടുംബാംഗങ്ങളുടെ കലവറ നിറയ്ക്കല്‍.മറ്റന്നാള്‍ ഇ.ജി. രാജന്‍ മേല്‍ശാന്തിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രതിഷ്ഠാദിന പൂജകള്‍. വൈകുന്നേരം കളിയാട്ടാരംഭം.
ഇരുപതിന് തിങ്കളാഴ്ച രാവിലെ മുതല്‍ പ്രമാഞ്ചേരി ഭഗവതി, കുടിവീരന്‍ ദൈവം, തൊണ്ടച്ചന്‍ ദൈവം, വിഷ്ണുമൂര്‍ത്തി, പൊല്ല എന്നീ തെയ്യക്കോലങ്ങളുടെ പുറപ്പാട്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച ഉച്ചയ്ക്കും അന്നദാനം. 

No comments:

Post a Comment