Latest News

കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളും കണ്ണൂരില്‍

 പയ്യന്നൂര്‍: കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സം സ്ഥാന സമ്മേളനം ഫിബ്രവരി നാളെയും മറ്റന്നാളുമായി കണ്ണൂരില്‍ നടക്കും.
നാളെവൈകുന്നേരം നാല് മണിക്ക് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സഹകരണ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷ യ ത്തില്‍ സെമിനാര്‍ നടക്കും.
കോ-ഓപ്പറേറ്റീവ് പെന്‍ഷന്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സി.എ അജീറിന്റെ അധ്യക്ഷതയില്‍ ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ സെ ക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഗദ്ദിക പത്രാധിപര്‍ വി.കെ. രവീന്ദ്ര ന്‍ വിഷയം അവതരിപ്പിക്കും. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു) അജയകുമാര്‍ എന്‍.വി, കെ.സി.ഇ എഫ് സംസ്ഥാന എക്‌സി.മെമ്പര്‍ ജയചന്ദ്രന്‍ കെ. വി, എച്ച്.എം.എസ്. ജില്ലാ സെക്രട്ടറി രാജേഷ് പ്രേം, കെ.സി.ഡബ്ല്യു എഫ് ജില്ലാ സെക്രട്ടറി എന്‍.സി. സുമോദ് എന്നിവര്‍ സംസാരിക്കും. സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ സി.വി.ഗോപിനാഥ് സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ കാരിച്ചി ശശീന്ദ്രന്‍ നന്ദിയും പറയും.
പന്ത്രണ്ടിന് ഞായറാഴ്ച ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം. ഒമ്പത് മണിക്ക് രജിസ്‌ട്രേഷന്‍. പത്ത് മണിക്ക് പതാക ഉയര്‍ത്തല്‍.
കെ.സി.ഡബ്ല്യു എഫ് സംസ്ഥാന പ്രസിഡണ്ട് ആര്‍. രാമചന്ദ്രന്‍നായരുടെ അധ്യക്ഷതയില്‍ എച്ച്.എം.എസ്. ദേശീയ നിര്‍വ്വാഹക സമി തി അംഗം സി.പി.ജോണ്‍ ഉദ്ഘാടനം ചെയ്യും. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണനെ ചടങ്ങില്‍ആദരിക്കും..ഫോക് ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രൊഫ. മുഹമ്മദ് അഹമ്മദിനെ അനുമോദിക്കും. എച്ച്.എം.എസ് സംസ്ഥാന കമ്മിറ്റി മെമ്പര്‍ കൃഷ്ണന്‍ കോട്ടുമല, ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂനിയന്‍ പി. സുനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും.കെ.സി.ഡബ്ല്യു എഫ് സംസ്ഥാന സെക്രട്ടറി കെ.കെ. നാണു റിപ്പോര്‍ട്ട് അവതരിപ്പിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ എ.കെ. ബാലകൃഷ്ണന്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ കാഞ്ചന മേച്ചേരി നന്ദിയും പറയും. തുടര്‍ന്ന് പ്രമേയങ്ങള്‍, ചര്‍ച്ച, മറുപടി, കമ്മിറ്റി തെരഞ്ഞെടുപ്പ് എന്നിവ നടക്കും.

No comments:

Post a Comment