Latest News

ടൂറിസ്റ്റ് ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരം

പയ്യന്നൂര്‍: ദേശീയപാതയില്‍ വിളയാങ്കോട് ക്ഷേത്രത്തിന് സമീപം ടൂറിസ്റ്റ് ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരം.ഇന്ന് രാവിലെയാണ് അപകടം.
നിര്‍മ്മാണ മേസ്ത്രി ഓലയമ്പാടി ഞെക്ലിയിലെ കാടന്‍ വീട്ടി ല്‍ ചന്ദ്ര(61)നാണ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റത്. എടാട്ടെ അല്‍ഫോണ്‍സാ വിദ്യാലയത്തിലെകുട്ടികള്‍ സ ഞ്ചരിച്ച കെ.എല്‍.40-എം. 4557നമ്പര്‍ ടൂറിസ്റ്റ് ബസ്സ് ചന്ദ്രന്‍ സ ഞ്ചരിച്ച കെ.എല്‍. 13-പി. 5064നമ്പ ര്‍ബൈക്കിലിടിച്ചാണ്അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ചന്ദ്ര നെ ക്ഷേത്രത്തിലുണ്ടായവരാണ് ആശുപത്രിയിലെത്തിച്ചത്. ചന്ദ്ര നെ പരിയാരം മെഡിക്കല്‍ കോളേ ജ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

No comments:

Post a Comment