Latest News

രാമന്തളി ശ്രീറാം ഷട്ടില്‍ ബ്രദേഴ്‌സ് വാര്‍ഷികാഘോഷം ഇന്നും നാളെയും

രാമന്തളി: ശ്രീറാം ഷട്ടില്‍ ബ്ര ദേഴ്‌സ് രാമന്തളിയുടെ മൂന്നാം വാര്‍ഷികാഘോഷം ഇന്നും നാളെയുമായി കക്കോപ്രവന്‍ രാമന്‍നായര്‍ഇന്‍ഡോര്‍കോര്‍ട്ടില്‍ നടക്കും.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍-കാസര്‍കോട് ജില്ലാതല പ്രാദേശിക ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെ ന്റും , വെറ്ററന്‍സ് ഡബിള്‍സ് ഷട്ടി ല്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റു മത്സരവും നടക്കും.
വാര്‍ഷികാഘോഷം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പയ്യന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.പിആസാദ് ഉദ്ഘാട നം ചെയ്യും.
തുടര്‍ന്ന് ഫസ്റ്റ് മൂവായിരം രൂപയ്ക്കും സെക്കന്റ് രണ്ടായിരം രൂപ ക്യാഷ് പ്രൈസിനുമായി നാല്‍പത്തിയഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി വെറ്ററന്‍സ് ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണ്ണമെന്റ് നടക്കും. വൈകുന്നേരം ഏഴുമണിക്ക് യഥാക്രമംആറായിരം, നാലായിരം, രണ്ടായിരം, ആയിരം രൂപക്യാഷ്‌പ്രൈസിനായുള്ള കണ്ണൂര്‍-കാസര്‍കോട് ജില്ലാതല പ്രാദേശിക ഷബിള്‍സ് ഷട്ടില്‍ ടൂര്‍ണ്ണമെന്റ് നടക്കും.

No comments:

Post a Comment