Latest News

ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍

വടകര: വാഹന പരിശോധനക്കിടെ ബ്രൗണ്‍ഷുഗറുമായി തലശ്ശേരി സ്വദേശിയായ യുവാവിനെ വടകരയില്‍ എക്‌സൈസ് സംഘം പിടികൂടി.
വടകര ചേറോട് മുത്തങ്ങലില്‍ കെ.എസ്.ഇ.ബി ഓഫീസിന് സമീപം വാഹന പരിശോധനക്കിടെയാണ് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന എണ്‍പത്തിമൂന്ന് പൊതി ബ്രൗണ്‍ഷുഗറുമായി തലശ്ശേരി കസ്റ്റംസ് റോഡില്‍ താമസിക്കുന്ന കൊളത്തായി സൂനിറി(29)നെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ. മുരളീധരനും സംഘവും പിടികൂടിയത്.
തലശ്ശേരിയില്‍ നിന്നും ഇന്നലെ രാത്രി വടകരയിലേക്ക് ബ്രൗണ്‍ഷുഗര്‍ വില്‍പനക്ക് കൊണ്ടുവരുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. വാഹനപരിശോധന നടത്തുകയായിരുന്ന എക്‌സൈസ് സംഘത്തെ കണ്ട് ഇയാള്‍ സഞ്ചരിച്ച കെ.എല്‍. 13-ഇ.1181നമ്പര്‍ ഓഠ്‌ടോ അമിതവേഗതിയല്‍ ഓടിച്ച രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. അറസ്റ്റിലായ പ്രതിയെ വടകര നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കി.


No comments:

Post a Comment