Latest News

ആശാകിരണം കാന്‍സര്‍ സുരക്ഷാ ബോധവല്‍ക്കരണ സെമിനാര്‍

പിലാത്തറ: കാന്‍സര്‍ എന്ന വിപത്തിനെ സുരക്ഷയിലൂടെ തടയിടാന്‍ രൂപം നല്‍കിയ 'ആശാകിരണം' പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത സന്ന ദ്ധ പ്രവര്‍ത്തകര്‍ക്ക് സെമിനാര്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ കയ്‌റോസി ന്റെയും കാരിത്താസ് ഇന്ത്യയുടെയും നേതൃത്വത്തിലാണ് കാന്‍സര്‍ സുരക്ഷാ സെമിനാര്‍ നടത്തിയത്. പിലാത്തറ സെന്റ് ജോസഫ് കോ ളേജില്‍ നടന്ന സെമിനാര്‍ കയ്‌റോസ് രൂപതാ ഡയറക്ടര്‍ റവ.ഡോ: ജില്‍സന്‍ പനക്കല്‍ ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിന്‍ സിപ്പല്‍ ഫാദര്‍ ജോണ്‍സന്‍ സിമേത്തി അദ്ധ്യക്ഷത വഹിച്ചു. കയ്‌റോ സ് ജനറല്‍ കോര്‍ഡിനേറ്റര്‍ പി.യേശുദാസ്, പ്രോജക്ട് മാനേജര്‍ കെ.വി ചന്ദ്രന്‍, കാരിത്താസ് ഉത്തരമേഖല കോര്‍ഡിനേറ്റര്‍ അഭീഷ് ആന്റണി, കെയ്‌റോസ് മേഖല കോര്‍ഡിനേറ്റര്‍മാരായ കെ.പയസ്, എം.ഷാജി, മേഖല പ്രസിഡന്റ് ഷാജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. കാരിത്താസ് ഇന്ത്യയുടെ സൗത്ത് സോണ്‍ മാനേജര്‍ ഡോ.ഹരിദാസ് ബോധ വല്‍ക്കരണ ക്ലാസിനു നേതൃത്വം നല്‍കി. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ല കളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നൂറ്റമ്പത്‌സന്നദ്ധ പ്രവര്‍ത്തകര്‍ സെമിനാറില്‍ പങ്കെടുത്തു.

No comments:

Post a Comment