Latest News

ലോ അക്കാദമി: ടി.പത്മനാഭന്‍ ബേബിയോട് വെമുലമാരെ കാണാതിരിക്കരുത്


 ആത്മഹത്യക്കായി കാത്തിരിക്കരുത് സാധ്യമായതെല്ലാം ചെയ്യുമെന്ന് ബേബി

 കോഴിക്കോട്: തിരുവനന്തപുരം ലോ അക്കാദമി സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ എഴുത്തുകാരന്‍ ടി. പത്മനാഭന്‍ സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയോട് ഗൗരവതരമായ ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ചതായി റിപ്പോര്‍ട്ട്.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍ വ്വകലാശാലയും ഹൈദരബാദ് യൂനിവേഴ്‌സിറ്റിയും കാണുന്നവര്‍ തിരുവനന്തപുരം ലോ അക്കാദമിയിലെ രോഹിത് വെമുലമാരെ കാണാതിരിക്കരുതെന്നും വി ദ്യാ ര്‍ത്ഥികളുടെ ആത്മഹത്യക്കുവേ ണ്ടി കാത്തിരിക്കരുതെന്നുമാണ് ടി. പത്മനാഭന്‍ എം.എ ബേബിയോട് ആവശ്യപ്പെട്ടത്.
നിയമത്തിനകത്ത് നിന്ന് സാ ധ്യമായ കാര്യങ്ങളെല്ലാം സര്‍ക്കാ ര്‍ ചെയ്യുമെന്നും ഭൂമി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്നും ബേബി മറുപടി നല്‍കി.
അതേസമയം സമരം തീര്‍ക്കുന്നതിന് വിദ്യാഭ്യാസ മന്ത്രി വിദ്യാ ര്‍ത്ഥി പ്രതിനിധികളെ ചര്‍ച്ചക്ക് വിളിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.
എ.ഡിഎമ്മും ആര്‍ഡിഒയു മൊന്നുമല്ലചര്‍ച്ച ചെയ്യേണ്ടെതന്നും അവര്‍ റോഡിലെ ക്രമസമാധാന പ്രശ്‌നം ചര്‍ച്ച ചെയ്യട്ടെയെന്നും മുന്‍മന്ത്രിയും സി.പി. ഐ നേതാവുമായ ബിനോയ് വി ശ്വം പറഞ്ഞു. 

No comments:

Post a Comment