Latest News

വീട്ടമ്മ തീവണ്ടി തട്ടി മരിച്ചു

 പയ്യന്നൂര്‍:പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മയെ തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിയെ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ കിഴക്കെപുരയില്‍ ഓമന(52)യെയാണ് ഇന്ന് രാവിലെ ആറുമണിയോടെ കുഞ്ഞിമംഗലം ചേനോളി മില്ലിന് സമീപം റെയില്‍വെ ട്രാക്കില്‍ തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിബീഷ്, നമീഷ്എന്നിവര്‍ മക്കളും സാവിത്രി, ലളിത, രാധാകൃഷ്ണന്‍, രാജീവന്‍, സീത എന്നിവര്‍ സഹോദരങ്ങളുമാണ്. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

No comments:

Post a Comment