Latest News

ധ്വജ സ്തംഭ ഘോഷയാത്ര വ്യാഴാഴ്ച

പയ്യന്നൂര്‍: തൃക്കരിപ്പൂര്‍ ശ്രീ തിരുവമ്പാടി ക്ഷേത്രത്തില്‍ നവീകരണത്തിന്റെ ഭാഗമായി പുതുതായി പ്രതിഷ്ഠിക്കുന്നതിനുള്ള ധ്വജസ്തഭം ക്ഷേത്രത്തിലേക്ക് ഭക്തിനിര്‍ഭരമായ ഘോഷയാത്രയോടെ ഇരുപത്തിമൂന്നിന് വ്യാഴാഴ്ച എത്തിച്ചേരുന്നു. വൈകുന്നേരം മൂന്ന് മണിക്ക് കാലിക്കടവില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തങ്കയം മാണിക്കനാലിന് സമീപം എത്തുന്ന സ്തംഭത്തെ പഞ്ചവാദ്യം, മുത്തുക്കുട തുടങ്ങിയവയുടെ അകമ്പടിയോടെ സ്വീകരിച്ച് തൃക്കരിപ്പൂര്‍ ശ്രീ ചക്രപാണി മഹാക്ഷേത്ര തിരുനടിയിലൂടെ തിരുവമ്പാടി ക്ഷേത്രത്തിലേക്ക് ആനയിക്കും

No comments:

Post a Comment