Latest News

ദേശീയ ശാസ്ത്രദിനാഘോഷം വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍

പയ്യന്നൂര്‍: അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം ദേശീയ ശാസ്ത്ര ദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, പെയിന്റിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
ഇരുപത്തിനാലിന് വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് ഗ്രന്ഥാലയത്തില്‍ വെച്ച് ശാസ്ത്ര വിഷയങ്ങളെ ആധാരമാക്കി യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്കായാണ് മത്സരം. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നേരിട്ടോ, 9495262856 എന്ന ഫോണ്‍ നമ്പറിലോ പേര് രജിസ്റ്റര്‍ചെയ്യണം

No comments:

Post a Comment