Latest News

ഒ.എന്‍.വിഅനുസ്മരണം ഞായറാഴ്ച

പയ്യന്നൂര്‍: യൂനിക് കൊക്കാനിശ്ശേരിയുടെ ആഭിമുഖ്യത്തില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഒ.എന്‍.വി കുറുപ്പിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിക്കന്നു. ഇരുപത്തിയാറിന് ഞായറാഴ്ച വൈകുന്നേരം നാലര മണിക്ക് യൂനിക് പരിസരത്ത് വെച്ച് നടക്കുന്ന അനുസ്മരണയോഗത്തില്‍ സി.എം. വിനയചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ലൈബ്രറി കൗണ്‍സില്‍ പയ്യന്നൂര്‍ മേഖലാ സെക്രട്ടറി ടി.വി നാരായണന്‍ മാസ്റ്റര്‍ ആശംസ നേര്‍ന്ന് സംസാരിക്കും.
തുടര്‍ന്ന് നടക്കുന്ന കാവ്യാര്‍ച്ചനയില്‍ എന്‍.വി ഭാസ്‌കരന്‍, ഒ.എം. രാമകൃഷ്ണന്‍, രാമകൃഷ്ണന്‍ രശ്മിസദനം, ഷാജഹാന്‍ ചെമ്പോല ഇ.വി ആനന്ദകൃഷ്ണന്‍, ദാമോദരന്‍ കൊടക്കാട്, ശങ്കരന്‍തെക്കിനിയില്‍, അച്ചുതന്‍ പുത്തലത്ത്, ശങ്കരന്‍ കോറോം എന്നിവര്‍ കവിതകള്‍ അവതരിപ്പിക്കും. സി.ടി. മോഹന്‍ അധ്യക്ഷനായിരിക്കും. കെ.വി. പത്മനാഭന്‍ സ്വാഗതവും കെ.വി. സത്യനാഥന്‍ നന്ദിയും പറയും.

No comments:

Post a Comment