Latest News

സൂക്ഷ്മ ജലസേചന സാങ്കേതികവിദ്യ പരിശീലനം പൂര്‍ത്തിയായി


പീലിക്കോട് : കേരള കാര്‍ഷിക സര്‍വ്വകലാശാലയുടേയും ആസൂത്രണ ബോര്‍ഡിന്റേയും ആഭിമുഖ്യത്തില്‍ മൈക്രോ ഇറിഗേഷന്‍ ടെക്‌നോളജിയില്‍ പരിശീലനം പൂര്‍ത്തിയായി. കര്‍ഷകരുടെ തോട്ടങ്ങളില്‍ കണിക ജലസേചനം, സൂക്ഷ്മ ജലസേചനം, ഫിറ്റിംഗ്‌സ്, മെയിന്റനന്‍സ് തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യുന്നതിനായി പീലിക്കോട് റീജിയണല്‍ അഗ്രികള്‍ചര്‍ റിസര്‍ച്ച് സ്റ്റേഷനില്‍ നടന്ന ഹ്രസ്വകാല പരിശീലനത്തില്‍ മുപ്പതു പേര്‍ പരിശീലനം പൂര്‍ത്തിയാക്കി. പടന്നക്കാട് കാര്‍ഷിക കോളേജിലെ ഡോ. പി കെ. മിനിയുടെ നേതൃത്വത്തില്‍ നടന്ന പരിശീലന പരിപാടിയില്‍ സൂക്ഷ്മ ജലസേചന സംവിധാനത്തിന്റെ സാങ്കേതിക വിദ്യ എന്ന വിഷയത്തില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഡോ. രതീഷ്, ഡോ. മീര മഞ്ജുഷ, ഡോ. കെ.പി. വിശാലാക്ഷി, ഡോ. പി.കെ. സുരേഷ്‌കുമാര്‍, ഡോ. അബ്ദുള്‍ ഹക്കിം, ജെയിന്‍ ഇറിഗേഷന്‍ പ്രതിനിധി അഖില്‍ പ്രസാദ് സെബാസ്‌റ്യന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ശാസ്ത്രീയമായി കണിക ജലസേചനം, സൂക്ഷ്മ ജലസേചനം എന്നിവ സ്ഥാപിക്കാന്‍ സാങ്കേതിക സേനയുടെ സേവനം ആവശ്യമുള്ള കര്‍ഷകര്‍ ടീം ലീഡര്‍ ജോജോ ജോസഫുമായി (ഫോണ്‍: 9447709005) ബന്ധപ്പെടണമെന്ന് അറിയിച്ചു.

No comments:

Post a Comment