Latest News

പയ്യന്നൂര്‍ താലൂക്ക് പ്രാവര്‍ത്തികമാക്കുക

പയ്യന്നൂര്‍: ഇതിന് മുമ്പ് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പയ്യന്നൂര്‍ താ ലൂക്ക് ഇനിയും പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നും അതിനാല്‍ പയ്യന്നൂര്‍ താലൂക്ക് പ്രാവ ര്‍ത്തികമാക്കണമെന്ന് അന്നൂരില്‍ ചേര്‍ന്ന ഗ്രാമക്ഷേമ സമിതി വാര്‍ഷിക പൊതുയോഗം സര്‍ ക്കാരിനോടാവശ്യപ്പെട്ടു.യോഗത്തില്‍ പ്രസിഡണ്ട് വി.എം ദാമോദരന്‍ അധ്യക്ഷത വഹിച്ചു. പി. പത്മനാഭന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷററ് ഇ. കൃഷ്ണപൊതുവാള്‍ വരവ്-ചെലവ് കണക്കുകളും ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഇ.കെ. പൊതുവാള്‍, കെ.വി. ഭാസ്‌കരന്‍, പി.വി. പ്രഭാത്, പി. കമ്മാരപൊതുവാള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.ടി. ഹരീഷ് നന്ദി പറഞ്ഞു.

No comments:

Post a Comment