Latest News

പയ്യന്നൂരിലെ പെട്രോളിയം സംഭരണ കേന്ദ്രം സ്ഥലത്തെത്തിയ അധികൃതരെ സംരക്ഷണസമിതി തടഞ്ഞു

റവന്യു അധികൃതരെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു
പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വെസ്റ്റേഷന് തെക്കുകിഴക്കായി അ തീവ പരിസ്ഥിതി പ്രാധാന്യമുള്ള ചതുപ്പ്‌നിലവും രണ്ട് വിളയെടുക്കുന്ന നെല്‍വയലുമടക്കം നൂറ്റിയമ്പതോളം ഏക്കര്‍ സ്ഥലംഏറ്റെടുത്ത് ഭാരത് പെട്രോളിയം കമ്പ നി ലിമിറ്റഡ്‌സിനും ഹി ന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡ്‌സിനും പെട്രോളിയം സംഭരണ ശാല നി ര്‍മ്മിക്കുന്നതിനുവേണ്ടിനല്‍കുന്നതിന്റെ മുന്നോടിയായി സ്ഥലം സന്ദര്‍ശിക്കാനെത്തിയ റവന്യു അധികൃതരെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു.
നഗരസഭയിലെ ഇരുപത്തിമൂന്നാം വാര്‍ചില്‍ പെടുന്ന സ്ഥലമാണ് ഏറ്റെടുത്ത് കൈമാറാന്‍ ഉദ്ദേശിക്കുന്നത്.
ഇന്ന് രാവിലെ പതിനൊന്നര മണിയോടെ ഡപ്യൂട്ടി കലക്ടര്‍ ഗംഗാധരന്റെനേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദര്‍ശിക്കാനെത്തിയത്.ഇവരെ പുന്നക്കടവ് പാലത്തിന് സമീപത്തുവെച്ച് നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണസമിതി പ്രവര്‍ത്തകര്‍ തടഞ്ഞത്. അപൂര്‍വ്വയിനം കണ്ടല്‍ ക്കാടുകളുംജൈവവൈവിധ്യ വും കൊണ്ട് സമ്പന്നമായ ആ വാസ വ്യവസ്ഥയാണ് ഈ സ്ഥലത്ത് മണ്ണിട്ട് നികത്തി എണ്ണ സംഭരണി സ്ഥാപിക്കുന്നതിലൂടെ നഷ്ടമാവുക.ഇത് കണ്ടങ്കാളിയിലെയും പയ്യന്നൂരിലെയും പരിസരപ്രദേശങ്ങളിലെയും പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് അപരിഹാര്യമായ ആഘാതം വരുത്തിവെക്കുമെന്ന് സംരക്ഷണസമിതി പ്രവര്‍ത്തകര്‍ പറയുന്നു.
സ്ഥലത്തെത്തിയ റവന്യു അധികൃതര്‍ക്ക് നെല്‍വയല്‍-തണ്ണീര്‍ത്തടസംരക്ഷണസമിതി ചെ യര്‍മാന്‍ അപ്പുക്കുട്ടന്‍ കാരയില്‍ കണ്‍വീനര്‍ സുധാകരന്‍ പുഞ്ച ക്കാട് എന്നിവരുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി. ഭാസ ്കരന്‍ വെള്ളൂര്‍, കെ.സി. ഹരി, അത്തായി ബാലന്‍, ശശി കണ്ണൂര്‍, നിഷാന്ത് പരിയാരം എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

No comments:

Post a Comment