Latest News

മണല്‍ലോറി മതിലിടിച്ച് മറിഞ്ഞു എസ്‌കോര്‍ട്ടു വന്ന ബൈക്ക് യാത്രികനടക്കം അഞ്ചുപേര്‍ക്ക് പരുക്ക്


 പയ്യന്നൂര്‍: നിയന്ത്രണം വിട്ട മ ണല്‍ ലോറി മതിലിടിച്ച് മറിഞ്ഞു്. മണല്‍ ലോറിക്ക് എസ്‌കോര്‍ട്ട് പോയ ബൈക്ക് യാത്രികനുള്‍ പ്പെടെ അഞ്ചുപേര്‍ക്ക് പരു ക്കേ റ്റു. ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെ എടച്ചാക്കൈ യത്തീംഖാനക്ക് സമീപമായിരുന്നു അപകടം.എടച്ചാക്കൈ മാച്ചിക്കാട്ടുനിന്നും മണല്‍ കയറ്റി വരികയായിരുന്ന മിനി ലോറിയാണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ മണല്‍ ലോറിയിലുണ്ടായിരുന്ന തൃക്കരിപ്പൂര്‍ പേക്കടത്തെ ഷെരീഫ്(47), എടച്ചാക്കൈയില സി. ധനേഷ്(30), മാച്ചിക്കാട്ടെ പി. സുബ്രഹ്മണ്യം (39), സി. വിനീഷ്(35) എന്നിവര്‍ ക്കും ലോറിക്ക് പിന്നാലെ ബൈ ക്കില്‍ വരികയായിരുന്ന എടച്ചാ ക്കൈ മാച്ചിക്കാട്ടെ കെ.വി നോദി്(41)ന് സാരമായും പരുക്കേറ്റു. പരുക്കേറ്റ അഞ്ചുപേരെയും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണലുമായി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരുകിലെ മതിലിലിടിക്കുകയായിരുന്നു.തൊട്ടു പിന്നാലെ വന്ന ബൈക്കും നിയന്ത്രണം വിട്ട് മതിലി ലിടിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് ച ന്തേര എസ്.ഐയും സംഘവും സ്ഥലത്തെത്തി.


No comments:

Post a Comment