Latest News

ലീഗ് നേതാവിന്‌നേരെ വധശ്രമം

തളിപ്പറമ്പ്: മുസ്‌ലിം യൂത്ത് ലീഗ് മുന്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റിന് നേരെ വധശ്രമം. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെ പട്ടുവം കടവിലാണ് സംഭവം. വിളയാങ്കോട് ഹോട്ടല്‍ നടത്തുന്ന പട്ടുവം കടവിലെ കെ.പി.അനസിനാണ് (27) മര്‍ദ്ദനമേറ്റത്. ഇയാളെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാലിനും കൈകള്‍ക്കും തോളെല്ലിനുമാണ് പരിക്ക്. എസ്ഡിപി ഐ പ്രവര്‍ത്തകരായ നാലംഗസംഘമാണ് അക്രമം നടത്തിയതെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവല്‍ക്കരണം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്തത് സംബന്ധിച്ച് നേരത്തെ എസ്ഡിപിഐയുമായി സംഘര്‍ഷം ഉണ്ടായിരുന്നതായി ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. വിളയാങ്കോട്ടെ ഹോട്ടല്‍ പൂട്ടി അനസും സഹോദരനും വെവ്വേറെ ബൈക്കുകളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മുന്നിലായിരുന്ന അനസിനെ തടഞ്ഞു നിര്‍ത്തി കമ്പിപ്പാര, ഇരുമ്പുവടി ഇടിക്കട്ട എന്നിവ ഉപയോഗിച്ച് അടിക്കുകയായിരുന്നുവെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരായ കെ.പി.ഷംഷീര്‍, കെ.പി.ഷമ്മാസ്, സി.കെ.താഹ, കെ.കെ.മുഹ്‌സിന്‍ എന്നിവരാണ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. പിന്നാലെ വരികയായിരുന്ന അനസിന്റെ ജ്യേഷ്ഠന്റെ ബൈക്കിന്റെ ലൈറ്റ് കണ്ടതോടെ അക്രമികള്‍ ഓടിരക്ഷപ്പെടുകയായികരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ പി.എം.ബിനുമോഹന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. 

No comments:

Post a Comment