Latest News

കുഞ്ഞിമംഗലം ശ്രീ വല്ലാര്‍ കുളങ്ങര ഭഗവതി കോട്ടം കളിയാട്ട മഹോത്സവം നാളെയും മറ്റന്നാളും

കുഞ്ഞിമംഗലം : കുഞ്ഞിമംഗലം -തെക്കുമ്പാട് ശ്രീ വല്ലാര്‍കുളങ്ങര ഭഗവതി കോട്ടം കളിയാട്ട മഹോത്സവം നാളെയും മറ്റന്നാളുമായി നടക്കും.
നാളെ രാവിലെ പത്ത് മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി വടക്കേടത്ത് പാലക്കീഴില്ലം ഈശ്വരന്‍ വാധ്യാന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പുണ്യാഹം, ഗണപതിഹോമം, പൂജ എന്നിവ നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് കുഞ്ഞിമംഗലം അണീക്കര ശ്രീ പൂമാല ഭഗവതിക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവരല്‍.
സന്ധ്യക്ക് ആറ് മണിക്ക് കുഞ്ഞിമംഗലം ശ്രീ ശ്രീമാന്യമംഗലം വേട്ടക്കൊരുമകന്‍ ക്ഷേത്ര പരിപാലന സംഘത്തിന്റെ കുട്ടികള്‍ അവതരിപ്പിക്കുന്ന കോല്‍ക്കളി. ഏഴുമണിക്ക് കലാസന്ധ്യ. കെ. പത്മനാഭന്റെ അധ്യക്ഷതയില്‍കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡണ്ട് എം. കു ഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. കേരള ക്ഷേത്ര കലാഅക്കാദമി ചെയര്‍മാന്‍ ഡോ.കെ.എച്ച്. സുബ്രഹ്മണ്യന്‍ മുഖ്യാതിഥിയും സെക്രട്ടറി ഡോ. വൈ.വി കണ്ണന്‍ വിശിഷ്ടാതിഥിയായിരിക്കും.ഫോക് ലാന്റ് ചെയര്‍മാന്‍ ഡോ. വി. ജയരാജന്‍ അതിഥികളെ പരിചയപ്പെടുത്തും. പഞ്ചായത്ത് മെമ്പര്‍ ഗീതാശശിധരന്‍, ട്രസ്റ്റ് അംഗം കെ.വി. ശിവരാമന്‍, എന്നിവര്‍ ആശംസകള്‍ നേരും. സംഘാടകസമിതി ചെയര്‍മാന്‍ കെ.ഇ. അരവിന്ദന്‍ സ്വാഗതവും കണ്‍വീനര്‍ ടി.വി ചന്ദ്രന്‍ നന്ദിയും പറയും.
തുടര്‍ന്ന് ഫോക് ലാന്റിന്റെ സഹകരണത്തോടെ പരപ്പ ഗോത്രഭൂമിക അവതരിപ്പിക്കുന്ന ഗോത്ര നാടന്‍ സംഗീതവും നൃത്തവും കോര്‍ത്തിണക്കിയ കലാവിരുന്ന് ഗോത്രനൃത്തം.
രാത്രിപത്ത് മണിക്ക് വല്ലാര്‍കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി, മടയില്‍ചാമുണ്ഡി, കുണ്ടോര്‍ചാമുണ്ഡി, എന്നീ തെയ്യക്കോലങ്ങളുടെ തുടങ്ങലും തോറ്റവും ശ്രീഭൂതം തെയ്യത്തിന്റെ പുറപ്പാടും .
എട്ടിന് ബുധനാഴ്ച രാവിലെ അഞ്ചര മണിക്ക് കുറത്തിതെയ്യം, തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി, മടയില്‍ ചാമുണ്ഡി, കുണ്ടോര്‍ചാമുണ്ഡി എന്നീ തെയ്യക്കോലങ്ങളുടെ പുറപ്പാട്.
ഉച്ചയ്ക്ക് ഒരു മണിക്ക്
 ശ്രീ വല്ലാര്‍കുളങ്ങര ഭഗവതിയുടെ തിരുമുടി ഉയരും. തുടര്‍ന്ന് അന്നദാനം. വൈകുന്നേരം ആറ് മണിക്ക് കളിയാട്ട സമാപനം.

No comments:

Post a Comment