Latest News

വിവാഹദിനത്തില്‍ പ്ലാസ്റ്റിക്കിന് വിട

പയ്യന്നൂര്‍: കുഞ്ഞിമംഗലം കൊയപ്പാറയില്‍ വിവാഹചടങ്ങില്‍ പ്ലാസ്റ്റിക് പാത്രങ്ങളും ഗ്ലാസും ഒഴിവാക്കി സ്റ്റീല്‍ പ്ലേറ്റും ഗ്ലാസും സ്ഥാനം പിടിച്ചത് വിരുന്നിനെത്തിയവരില്‍ കൗതുകമുണര്‍ത്തി.
കൊയപ്പാറയിലെ മുസ്ലിംലാഗ് നേതാവ് ടി.സി. ഫാറൂഖിന്റെ മകളുടെ വിവാഹ വിരുന്നിനാണ് മറ്റുള്ളവര്‍ക്ക് മാതൃകയായും ഗൃഹാതുരതയുണര്‍ത്തിയും സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും തീന്‍മേശകളില്‍ നിരന്നത്. വിരുന്നിനെത്തിയ പ്രമുഖരെല്ലാം ഫാറൂഖിനെ പ്രശംസിച്ചുകൊണ്ടാണ് തിരിച്ചുപോയത്. മറ്റുള്ളവര്‍ക്കും പ്ലാസ്റ്റിക് മുക്ത സന്ദേശം നല്‍കാന്‍ ഈ നടപടി പ്രേരണയാകുമെന്ന് സാമൂഹ്യ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.

No comments:

Post a Comment