Latest News

സിപിഎം ഏരിയാ സെക്രട്ടറിക്ക് ഫോണില്‍ വീണ്ടും വധഭീഷണി

പയ്യന്നൂര്‍: സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനന് വീണ്ടും വധഭീഷണി. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ ഏരിയാ കമ്മറ്റി ഓ ഫീസിലെ ഫോണില്‍ നിരവധി തവണ വിളിച്ചാണ് ഭീഷണി മുഴക്കിയത്.
ഏരിയാ സെക്രട്ടറിയെ വധിക്കുമെന്നും ഓഫീസ് ബോംബിട്ട് തകര്‍ക്കുമെന്നുമാണ് ഫോണില്‍ വിളിച്ച്ഭീഷണിപ്പെടുത്തിയത്. ഇ തിന് മുമ്പ് രണ്ടുതവണ ഇത്തരത്തില്‍വധഭീഷണിയുണ്ടായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പും പയ്യന്നൂര്‍ ടൗണില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ മധുസൂദനനെതിരെ പ്ര കോപനപരമായ മുദ്രാവാക്യങ്ങ ള്‍ ഉയര്‍ത്തിയതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും തുടര്‍ നടപടിയുണ്ടായില്ലെന്ന ആക്ഷേ പം നിലനില്‍ക്കെയാണ് ഇന്നലെ വീണ്ടും ഫോണിലൂടെ വധഭീഷണി മുഴക്കിയത്.
ഫോണില്‍ വധഭീഷണി വന്ന കാര്യം നേതൃത്വത്തെ അറിയിച്ച ഓഫീസ് സെക്രട്ടറി ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ജില്ലാ പോ ലീസ് മേധാവി, ഡി.വൈ.എസ്.പി, പയ്യന്നൂര്‍ പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കി

No comments:

Post a Comment