Latest News

യാത്രക്കാര്‍ സൂക്ഷിക്കുക; മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ പെരുകുന്നു

പയ്യന്നൂര്‍: മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുകയും അപകടങ്ങള്‍ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയുമാണ്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ മദ്യപി ച്ച് വാഹനമോടിക്കുന്നവരുടെ 'കൂള്‍ ഡ്രൈവിംഗ്' കാരണം നിത്യേന റോഡില്‍ പൊലിയുന്നത് നിരവധി ജീവനുകളാണ്. നാഷണല്‍ പെര്‍മിറ്റ് ലോറികളിലെ ഡ്രൈവര്‍മാരാണ് ഈ അപകടക്കെണിയില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നത്. ദീര്‍ഘദൂര ഓട്ടത്തിനിടയില്‍ ഇവരില്‍ പലരും ക്ഷീണമകറ്റാനെന്നവ്യാജേന മദ്യത്തെയും മറ്റ് ലഹരി വസ്തുക്കളെയും ആശ്രയിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തി ല്‍ ഒരു ലോറിയെ പിന്തുടര്‍ന്ന മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഡ്രൈവറുടെ ഡോറടക്കാതെ ആടിയുലയുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ഇത്തരം ഡ്രൈവര്‍മാരുടെ റോഡിലെ പരാക്രമം ശ്രദ്ധയില്‍ പെട്ടത്. മദ്യലഹരിയിലായിരുന്ന 'കുട്ടിഡ്രൈവര്‍' ഉദ്യോഗസ്ഥരോട് പുച്ഛഭാവത്തിലാണ് സംസാരിച്ചത്. പിന്നീട് ഇയാളെ വാഹനമോടിക്കാന്‍ അനുവദിക്കാതെ വാഹനം അധികൃതര്‍ പിടിച്ചിടുകയായിരുന്നു. രാവിലെയുണ്ടാകുന്ന ഒട്ടുമിക്ക വാഹനാപകടങ്ങളിലും ഇത്തരം ഡ്രൈവര്‍മാര്‍ വില്ലന്മാരായി മാറുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. മദ്യപിച്ച് ബസ്സോടിക്കുന്നവരും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടു. കഴിഞ്ഞ ദിവസം മദ്യപിച്ച് സ്വകാര്യ ബസ്സോടിച്ച ഡ്രൈവറെ സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് കണ്ണൂര്‍-കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നസ്വകാര്യബസ്സിലെ ഡ്രൈവര്‍പോലീസ് പിടിയിലായത്. നിരവധി ജീവനുകളുമായി റോഡിലൂടെപോകുന്ന ഡ്രൈവര്‍മാര്‍ വരുത്തിവെക്കുന്നദുരന്തംചെറുതല്ല.

No comments:

Post a Comment