Latest News

അനുമോദന സദസ്സ്

 പയ്യന്നൂര്‍: ഗ്രാമം പ്രതിഭയുടെ നേതൃത്വത്തില്‍ നാടക കോല്‍ക്കളി, കളരിപ്പയറ്റ് കലാകാരന്മാരെ അനുമോദിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അമേച്വര്‍ നാടകമത്സരത്തില്‍ ഒടിയന്തിരകള്‍ നാടകം അവതരിപ്പിച്ച് നാടകപ്രവര്‍ത്തകരെയും അണിയറശില്പികളെയും പി.യു രാജന്റെഅധ്യക്ഷതയില്‍ ചേര്‍ന്ന കുടുംബശ്ര യോഗത്തില്‍ അനുമോദിച്ചു.സിനിമാ നാടക സംവിധായകന്‍ പ്രകാശ് വാടിക്കല്‍ ഉദ്ഘാടനം ചെയ്തു. നാടകകൃത്ത് രാജ്‌മോഹന്‍ നീലേശ്വരം സമാദരണ പ്രസംഗം നടത്തി.
നാടകം കണ്ണിന്റെ കല മാത്രമല്ലെന്നും അതിന് ഭദ്രമായ രചന ആവശ്യമുണ്ടെന്നും ഇത് സമന്വയിപ്പിച്ച് ഒടിയന്തിരകള്‍ വിജയകരമായി അരങ്ങില്‍എത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു.അഡ്വ. കെ.ബ്രിജേഷ് കുമാര്‍, ഉദിനൂര്‍ ബാലഗോപാലന്‍, കെ.കെ. കുമാര്‍, ഇ.വി. ഹരിദാസ്, പ്രകാശ് ചെങ്ങല്‍ എന്നിവര്‍ സംസാരിച്ചു. പ്രകാശ് കൊടക്കാട്, മോഹനന്‍ രാമന്തളി, സുധാകരന്‍ കേളോത്ത്, പി. ഉമാദേവി, രാജഗോപാലന്‍ എന്നിവര്‍ നാടകാനുഭവങ്ങള്‍ പങ്കുവെച്ചു. കെ.വി.ഭാര്‍ഗ്ഗവന്‍ സ്വാഗതവും എം.മോഹനന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
അറേബ്യന്‍ നാടുകളില്‍ ആദ്യമായി പയ്യന്നൂര്‍ കോല്‍ക്കളി ചരടുകുത്തിക്കളി, കളരിപ്പയറ്റ് എന്നിവ അവതരിപ്പിച്ചുകൊണ്ട് ചരിത്രപ്രാധാന്യം നേടിയ ഗ്രാമം പ്രതിഭയുടെ കലാകാരന്മാരെ പി.യു. രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുമോദിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. കലാപ്രവര്‍ത്തനങ്ങളിലൂടെ സാംസ്‌കാരിക വിനിമയം നടത്തിയ കലാകാരന്മാര്‍ പയ്യന്നൂരിന്റെ അഭിമാനമാണെന്നും നഗരസഭയ്ക്ക് ഇത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുതിര്‍ന്ന കളരിപ്പയറ്റ് ഗുരുക്കള്‍ പി.വി നാരായണന്‍ ഗുരുക്കളെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. എച്ച്.എല്‍. ഹരിഹരയ്യര്‍, ടി.വി ബാലകൃഷ്ണന്‍, കെ. ശിവകുമാര്‍, ഇ.വി. സുധാകരന്‍, വി.ടി.വി. രാഘവന്‍,, കെ.വി. രവീന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കെ.വി. കരുണാകരപൊതുവാള്‍, കെ. ശ്രീജിത്ത് എന്നിവര്‍ക്ക് ഉപഹാരം നല്‍കി. ദുബായ് അറ്റ്‌ലാന്റ ഹോട്ടല്‍ വകയായുള്ള സര്‍ട്ടിഫിക്കറ്റ് അഡ്വ. ശശി വട്ടക്കൊവ്വല്‍വിതരണം ചെയ്തു. കെ.കെ. ബാലഗോപാലന്‍ സ്വാഗതവും പി.യു.ബാബുനന്ദിയും പറഞ്ഞു

No comments:

Post a Comment