Latest News

ബോര്‍ഡ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു

പയ്യന്നൂര്‍: ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്റെ സംസ്ഥാന വാഹന പ്രചരണ ജാഥയുടെ ഭാഗമായി പയ്യന്നൂര്‍ ഡിപ്പോയില്‍ സ്ഥാ പിച്ച നോട്ടീസ് ബോര്‍ഡ് നശിപ്പിച്ചതില്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ പ്രതിഷേധിച്ചു. യൂനിയന്‍ ജില്ലാ സെക്രട്ടറി കെ. ബാബുരാജ്,സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സുനില്‍ കോങ്ങാട്, യൂനിറ്റ് ഭാരവാഹികളായ ജിബുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസില്‍ പരാതി നല്‍കുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. സംഘടനാ പ്രവര്‍ത്തനം നിഷേധിക്കുന്നതിനെതിരെ മുഴുവന്‍ തൊഴിലാളികളും പ്രതിഷേധിക്കണമെന്ന് പ്രതിഷേധക്കുറിപ്പില്‍ പറഞ്ഞു. ഇത് രണ്ടാംതവണയാണ് ബോര്‍ഡ് നശിപ്പിക്കുന്നത്.

No comments:

Post a Comment