Latest News

ശ്രീലങ്കന്‍ സമ്പദ്ഘടന മരണശയ്യയില്‍

കെ.ജി.സുധാകരന്‍
ശ്രീലങ്കയിലെ സമ്പദ്ഘടന മരണശയ്യയിലാണെന്ന് ശ്രീലങ്കയിലെ
കേന്ദ്രബാങ്ക് ഗവര്‍ണര്‍ ഇന്ദ്രജിത് കുമാരസ്വാമി പ്രസ്താവിച്ചു.
കേന്ദ്രബാങ്ക് തയ്യാറാക്കിയ
ഞീമറാമു ളീൃ 2017 മിറ ആല്യീിറ
എന്ന രേഖയിലാണ്
സമ്പദ്ഘടനയുടെ
തകര്‍ച്ചയുടെ യഥാര്‍ത്ഥചിത്രം വരച്ചുകാട്ടിയത്.
അടവുശിഷ്ട പ്രതിസന്ധി (ആമഹമിരല ീള ജമ്യാലി േഇൃശശെ)െ പരിഹരിക്കാന്‍
2016 ജൂണ്‍ മാസത്തിലാണ് അന്താരാഷ്ട്ര
നാണയനിധി
1.5 ബില്യന്‍
ഡോളര്‍ വായ്പ
നല്‍കിയത്.
വായ്പ നല്‍കാനുള്ള
നിര്‍ദ്ദേശങ്ങള്‍
കര്‍ശനമായി
നടപ്പിലാക്കുന്നു എന്ന്
ഉറപ്പുവരുത്താന്‍ കേന്ദ്രബാങ്ക് നിര്‍ബന്ധിതമായി. അന്താരാഷ്ട്ര
നാണയനിധിയില്‍ നിന്നും വായ്പ വാങ്ങിയ രാജ്യത്തിലെ സമ്പദ്ഘടന
ആശുപത്രിയില്‍
മരണാസന്നനായി കിടക്കുന്ന രോഗിയുടെ
അവസ്ഥയിലാണ്.
അന്താരാഷ്ട്രനാണയ
നിധിയുടെ
ലഃലേിറലറ ളൗിറ ളമരശഹശ്യേ
പ്രകാരമാണ് ശ്രീലങ്കക്ക് വായ്പ നല്‍കിയത്.
വായ്പ വാങ്ങിക്കഴിഞ്ഞാല്‍ സമ്പദ്ഘടന
നിയന്ത്രിക്കുന്നത്
അന്താരാഷ്ട്ര
നാണയനിധിയുടെ
നിര്‍ദേശപ്രകാരമായിരിക്കും. പൊതുമേഖലയുടെ
സ്വകാര്യവല്‍ക്കരണം
സാമൂഹ്യക്ഷേമ പദ്ധതികള്‍ അട്ടിമറിക്കല്‍, സാധാരണ ജനങ്ങള്‍ക്കുമേല്‍ കനത്ത നികുതിഭാരം തുടങ്ങി
ജനവിരുദ്ധ നടപടികള്‍ തുടര്‍ക്കഥയാകും.
2014-15ല്‍ ഗ്രീസിലെ
ജനങ്ങളും തൊഴിലാളികളും അനുഭവിച്ച ദുരിതങ്ങള്‍ ഓര്‍ക്കുക. 2016 നവംബര്‍ മാസത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ 2017 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. നിത്യോപയോഗ
സാധനങ്ങള്‍ക്ക്
ഉള്‍പ്പെടെ വാറ്റ്
നിലവിലുള്ള നാലു
ശതമാനത്തില്‍ നിന്നും
പതിനഞ്ച്ശതമാനമായി ഉയര്‍ത്തി. കര്‍ഷകര്‍ക്കുള്ള സബ്‌സിഡികള്‍
വെട്ടിക്കുറച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള
ബജറ്റ് വിഹിതം അമ്പത് ശതമാനവും
ഉന്നതവിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം മുപ്പത്
ശതമാനവും വെട്ടിക്കുറച്ചു. പൊതുമേഖലാ
തൊഴിലാളികളുടെ പെന്‍ഷനും വെട്ടിക്കുറച്ചു.
മുന്‍ പ്രസിഡണ്ട്
മഹീന്ദ്രരാജപക്‌സെ
2009ല്‍ എടുത്ത
2.6 ബില്യന്‍ ഡോളറിന്റെ വായ്പയുടെ വ്യവസ്ഥകളാണ് ബജറ്റില്‍
പ്രതിഫലിക്കുന്നത്.
സമൂഹത്തിലെ എല്ലാ
വിഭാഗങ്ങളും ദൈനംദിന ജീവിതത്തിലെ
ദുരിതങ്ങള്‍ക്കെതിരെ
പോരാടുകയാണ്.
ഉയരുന്ന പോരാട്ടങ്ങളെ
പോലീസിനെ
ഉപയോഗിച്ച്
അടിച്ചമര്‍ത്തുകയാണ്. സ്വതന്ത്ര
വ്യാപാരമേഖലയില്‍
(ളൃലല ലരീിീാശര ്വീില) പെന്‍ഷന്‍അട്ടിമറിക്കെതിരെ നടന്ന സമരത്തില്‍ പോലീസ് ഭീകരമായി ലാത്തിച്ചാര്‍ജ് നടത്തി. ഒരു തൊഴിലാളി മരിച്ചു.
മത്സ്യത്തൊഴിലാളികള്‍
നടത്തിയ പോരാട്ടത്തെയും അതിഭീകരമായി
നേരിടുകയാണ് പോലീസ് ചെയ്തത്. ആശുപത്രിയില്‍ മരണാസന്നനായി കഴിയുന്ന രോഗിക്ക് രോഗശമനത്തിനുപകരം ജീവന്‍ വെടിയാന്‍ പാകത്തിലുള്ള മരുന്നാണ് നല്‍കി വരുന്നത്.
ശ്രീലങ്കന്‍ കേന്ദ്രബാങ്കിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2016ലെ ആദ്യ പത്തു മാസം കയറ്റുമതി 2.6 ശതമാനം കുറഞ്ഞു. വ്യാപാരകമ്മി (ൃേമറല റലളശരശ)േ
3.7 ശതമാനം
(7.2 ബില്യണ്‍
അമേരിക്കന്‍ ഡോളര്‍)
ആയി ഉയര്‍ന്നു.
ശ്രീലങ്കയിലെ ജി ഡി പി
അഞ്ചു ശതമാനം വളര്‍ച്ച രേഖപ്പെടുത്തും എന്ന് പ്രഖ്യാപിച്ച
അന്താരാഷ്ട്രനാണയനിധി ഇപ്പോള്‍ വളര്‍ച്ചാനിരക്ക്
4.5 ശതമാനമായി കുറച്ചു. ശ്രീലങ്കയിലേക്കുള്ള
വിദേശനിക്ഷേപം
കുറയുന്നതില്‍
അന്താരാഷ്ട്രനാണയനിധി ആശങ്ക പ്രകടിപ്പിച്ചു. ആഗോള ഫിനാന്‍സ്
മൂലധനത്തിന്
സ്വതന്ത്രമായ
പ്രയാണം
ഒരുക്കുകയാണല്ലോ
ഐ എം എഫിന്റെ
പ്രാധാന ദൗത്യം.
2016 ജനുവരി - ആഗസ്ത് കാലയളവില്‍
ശ്രീലങ്കയിലേക്കുള്ള
വിദേശനിക്ഷേപം
37.1ശതമാനം കുറഞ്ഞു. വിദേശ പ്രത്യക്ഷനിക്ഷേപം (എീൃലശഴി ഉശൃലര േകി്‌ലേൊലി)േ 2015ല്‍ നിന്ന് 2016ലെത്തുമ്പോള്‍
അറുപത്തിയെട്ട് മില്യന്‍ ഡോളര്‍ കുറഞ്ഞു.
ഈ സാഹചര്യത്തിലും ശ്രീലങ്കന്‍ സര്‍ക്കാര്‍
ലോകബാങ്കില്‍ നിന്നും പുതിയ വായ്പ
വാങ്ങുകയാണ്.
ലോകബാങ്ക്
അനുവദിക്കുന്ന 1.34 ബില്യന്‍ ഡോളര്‍
വായ്പയില്‍ 440 മില്യന്‍ ഡോളറിന് രണ്ടു
ശതമാനം മാത്രമേ
പലിശ ഉള്ളൂ എങ്കിലും ബാക്കി തുകക്ക് വലിയ നിരക്കിലാണ്
പലിശ ഈടാക്കുക.
മാത്രമല്ല വായ്പയുമായി ബന്ധപ്പെട്ട നടപടികള്‍
പുറത്തുവിട്ടിട്ടില്ല.
സര്‍ക്കാരിന്റെ ചെലവു
കുറക്കുക എന്നതാണ്
പ്രധാനം. സാധാരണ
ജനങ്ങളുടെ
ജീവിതത്തില്‍
ദുരിതങ്ങള്‍ ഉണ്ടാക്കുന്ന
നടപടികളാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ തുടരുന്നത്.
മനുഷ്യരായി
ജീവിക്കാനുള്ള
അവകാശം കവരുകയാണ് ഭരണകൂടം. തൊഴിലും കൂലിയും ഇല്ലാതെ
ജനങ്ങള്‍ അലയുന്നു. ആരോഗ്യവും
വിദ്യാഭ്യാസവും
അപ്രാപ്യമായി മാറി.
പോരാട്ടം
ശക്തിപ്പെടുത്തുക
എന്നതാണ്
വര്‍ത്തമാനകാല കടമ.

No comments:

Post a Comment