Latest News

കോല്‍ക്കളി-കളരിപ്പയറ്റ് കലാകാരന്മാര്‍ക്ക് സ്വീകരണം നല്‍കി

 അബുദാബി: യു.എ.ഇ പര്യടനത്തിനെത്തിയ പയ്യന്നൂര്‍ ഗ്രാമം പ്ര തിഭയുടെ കോല്‍ക്കളി-കളരിപ്പയറ്റ് കലാകാരന്മാര്‍ക്ക് പയ്യന്നൂര്‍ സൗ ഹൃദ വേദി അബുദാബിയില്‍ സ്വീകരണം നല്‍കി.
കേരളം സോഷ്യല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് വി.കെ.ഷാഫി അധ്യ ക്ഷം വഹിച്ചു. കേരളം സോഷ്യല്‍ സെന്റര്‍ പ്ര സി ഡന്റ് പി. പദ്മ നാഭന്‍, അബുദാബി മലയാളി സമാജം പ്രസിഡന്റ് യേശുശീലന്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഉസ്മാന്‍ കരപ്പാത്, എം. അബ്ദുല്‍ സലാം, സുരേഷ് പയ്യന്നൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗ്രാമം പ്രതിഭയുടെ പ്രസിഡന്റ് പി.യു. രാജന് വി.കെ. ഷാഫി മൊ മെന്റോ നല്‍കി.
സംഘത്തോടൊപ്പം എത്തിയ സെയില്‍സ് ടാക്‌സ് പ്രാക്റ്റീഷണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് വി.ടി.വി. രാഘവനെ ചടങ്ങില്‍ പൊന്നാട അണിയിച്ചു. ബി. ജ്യോതിലാല്‍ സ്വാഗതവും ജ്യോതിഷ് കുമാര്‍. പി നന്ദിയും പറഞ്ഞു

No comments:

Post a Comment