Latest News

നികുതി വെട്ടിച്ച് കാറില്‍ കടത്തിയ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ പിടികൂടി

പയ്യന്നൂര്‍: നികുതി വെട്ടിച്ച് കാ റില്‍ കടത്തുകയായിരുന്ന റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടി.
കരിവെള്ളൂരിന് സമീപം ദേശീയപാതയില്‍ പരിശോധനക്കിടെ വാണിജ്യനികുതി വകുപ്പിന്റെ വാഹനം കണ്ട് അമിതവേഗതയില്‍ ഓടിച്ചുരക്ഷപ്പെടാന്‍ ശ്രമിച്ച കെ.എല്‍.14-ആര്‍.7077നമ്പര്‍ ആള്‍ട്ടോകാറാണ് പെരുമ്പയില്‍ വെച്ച് ഉദ്യോഗസ്ഥര്‍പോലീസിന്റെ സഹായത്തോടെ പിടികൂടിയത്. ഇന്നലെ വൈകുന്നേരമായിരുന്നു നാടകീയ സംഭവം.
വാണിജ്യ നികുതി വകുപ്പ് ഇന്റലിജന്‍സ് സ്‌ക്വാഡിന്റെ പരി ശോധനക്കിടെ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് അമിതവേഗതയില്‍ കാറോടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയാണ് പിടിയിലായത്.
കര്‍ണ്ണാടകയില്‍ നിന്നുംനി കുതിവെട്ടിച്ചുകടത്തുക യായിരുന്ന റെഡിമെയ്ഡ് വസ്ത്രങ്ങള്‍ കാറില്‍ കുത്തിനിറച്ച നിലയിലായിരുന്നു.
ഉദ്യോഗസ്ഥര്‍ വാഹനം പയ്യന്നൂ ര്‍ പോ ലീസ് സ്റ്റേ ഷനില്‍ എത്തിക്കുകയും മുപ്പതിനായിരം രൂപ പിഴ ചുമത്തുകയുമായിരുന്നു.

No comments:

Post a Comment