Latest News

ഹക്കീംവധം: അന്വേഷണത്തിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുരങ്കം വെച്ചു-യുഡിഎഫ്

 പയ്യന്നൂര്‍: കൊറ്റിയിലെ ഹക്കീം വധിക്കപ്പെട്ടിട്ട് രണ്ടുവര്‍ഷം തികഞ്ഞിട്ടും പ്രതികളെ കണ്ടെത്താത്തതില്‍ യുഡി.എഫ് നിയോജകമണ്ഡലം ആശങ്ക പ്രകടിപ്പിച്ചു.
പയ്യന്നൂര്‍ റസ്റ്റ്ഹൗസില്‍ വെച്ച് സി.ബിഐ നടത്തിക്കൊണ്ടിരുന്ന അന്വേഷണത്തിന് സൗകര്യം ചെയ്തുകൊടുക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ സംഘത്തിനെ റസ്റ്റ്ഹൗസില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഒഴിവാക്കിയത് അന്വേഷണത്തിന് ചിലരുടെ താല്‍പര്യം സംരക്ഷിക്കാന്‍ തുരങ്കം വെക്കുകയായിരുന്നുവെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി.
പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തിയില്ലെങ്കില്‍ യു.ഡി.എഫ് സമരരംഗത്തിറങ്ങുമെന്ന് യു.ഡി.എഫ് പയ്യന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. എം.കെ. രാജന്‍ അധ്യക്ഷനായിരുന്നു. എ.പി. നാരായണന്‍, വി.എന്‍. എറിപുരം, കെ.ടി. സഹദുള്ള, എസ്.എ ഷുക്കൂര്‍ഹാജി, അഡ്വ. ബ്രിജേഷ്‌കുമാര്‍, അഡ്വ. ഡി.കെ. ഗോപിനാഥ്, പി.വി. ദാസന്, കെ.വി. കൃഷ്ണന്‍, കെ.കെ.ഫല്‍ഗുനന്‍, കെ.വി. ഭാസ്‌കരന്‍, വി.കെ.പി ഇസ്മായില്‍, പി. ലളിത പി.വി. സുരേന്ദ്രന്‍, പിലാക്കല്‍ അശോകന്‍, കെ. ജയരാജ്, ഫായിസ്‌കവ്വായി, അത്തായി പത്മിനി, കല്ലത്ത് രാമചന്ദ്രന്‍, പി.വി. കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment