Latest News

കരിവെള്ളൂര്‍ ശ്രീനാരായണപുരം ക്ഷേത്രം ഉത്സവാഘോഷം നാളെ തുടങ്ങും

കരിവെള്ളൂര്‍: നിടുവപ്പുറം ശ്രീ നാരായണപുരം ക്ഷേത്രം ഉത്സവാഘോഷം നാളെ മുതല്‍ ഏഴുവരെ തീയതികളിലായി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.
നാളെ രാവിലെ ആറരമണിക്ക് ലക്ഷാര്‍ച്ചന. വൈകുന്നേരം അഞ്ചര മണിക്ക് തായമ്പക, ആറരമണിക്ക് സോപാന സംഗീതം ഏഴ് മണിക്ക് കീര്‍ത്തന സന്ധ്യയ എട്ടരമണിക്ക് തിരുവാതിരക്കളി.
മറ്റന്നാള്‍ രാവിലെ ലക്ഷാര്‍ച്ചന. വൈകുന്നേരം അഞ്ചരമണിക്ക് തായമ്പക, ആറേകാലിനും ഏഴുമണിക്കുംഅക്ഷരശ്ലോക സദസ്സ്. രാത്രി എട്ട് മണിക്ക്‌സാധുജന ചികിത്സാ സഹായം, കേരള സ്‌കൂള്‍ മേളയില്‍ എ ഗ്രേഡോടുകൂടി ഒന്നാംസ്ഥാനം കരസ്ഥമാക്കിയ കരിവെള്ളൂരിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള അനുമോദനം.എട്ടേകാലിന് ശ്രുതിലയ നടനം.
ഏഴിന് ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് ശ്രീഭൂതബലി, എട്ട് മണിക്ക് നാരായണീയ പാരായണം, പത്ത് മണിക്ക് കളഭാഭിഷേകം, പതിനൊന്ന് മണിക്ക് നിടുവപ്പുറംശ്രീനാരായണപുംര അക്ഷരശ്ലോകമിതിയുടെ അക്ഷരശ്ലോക സദസ്സ്. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ രണ്ടുമണിവരെ അന്നപ്രസാദം.
വൈകുന്നേരം അഞ്ച് മണിക്ക് കേളി തായമ്പക, ഏഴുമണിക്ക് വിളക്കിനെഴുന്നള്ളിപ്പ്, പഞ്ചവാദ്യം, പഞ്ചാരിമേളം, അഷ്ടപദി, രാത്രി എട്ടേകാലിന് ബ്രഹ്മശ്രി പുതുമന ശങ്കര ന്‍ നമ്പൂതിരിയുടെയും ബ്രഹ്മശ്രി പെരിങ്ങോട് കൃഷ്ണന്‍ നമ്പൂതിരിയുടെയും തിടമ്പ് നൃത്തം.

No comments:

Post a Comment