Latest News

കെ.എസ്.ആര്‍.ടി.സി കൊറിയര്‍ സര്‍വ്വീസില്‍ അയച്ച പാര്‍സല്‍ ലഭിച്ചില്ലെന്ന് പരാതി

 പയ്യന്നൂര്‍: പയ്യന്നൂര്‍ കെ.എസ്.ആ ര്‍.ടി.സി ഡിപ്പോയില്‍ നിന്നും കൊറിയര്‍ വഴി അയച്ച പാര്‍സല്‍ ഉടമസ്ഥന് ലഭിച്ചില്ലെന്ന് പരാതി.
കണ്ടോത്തെ പി. അരുണ്‍കുമാറാണ് പരാതിക്കാരന്‍. ബി.എസ്.എന്‍.എല്‍. ജീവനക്കാരനായ അരുണ്‍കുമാര്‍ ഇക്കഴിഞ്ഞ ഇരുപത്തിയാറിന് എറണാകുളം നോ ര്‍ത്ത് പറവൂരില്‍ ഹെല്‍ത്ത് ഇന്‍ സ്‌പെക്ടറായി ജോലി ചെയ്യുന്ന സഹോദരി രശ്മിക്ക് അയച്ച പാ ര്‍സലാണ് കിട്ടാതെ പോയത്.
കെ.എസ്.ആര്‍.ടി.സിയുടെ കൊറിയര്‍സര്‍വ്വീസായറിച്ചോ ണ്‍ ഫാസ്റ്റ് ബസ് കൊറിയര്‍ സര്‍ വ്വീ സ് വഴി ഒമ്പത് കിലോമുന്നൂറ് ഗ്രാം ജൈവ പച്ചക്കറി പറവൂരി ലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ രശ്മിക്ക് അയച്ചതായിരുന്നു. 115 രൂപ കൊറിയര്‍ ചാര്‍ജ്ജും ഈ ടാക്കി രശീത് നല്‍കുകയും ചെ യ്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പാര്‍സല്‍ പറവൂരിലെ സഹോദരിക്ക് ലഭിക്കാത്തതിനാല്‍ അരുണ്‍കുമാര്‍ ഉപഭോ ക്തൃ മനുഷ്യാവകാശ ഹ്യൂമണ്‍ റൈറ്റ്‌സ് ജില്ലാ ജോയിന്റ് സെക്രട്ടറി പരാതി നല്‍കിയതിന്റെ അടിസ്ഥാന്തില്‍ കെ.എസ്.ആര്‍.ടി.സി മാനേജര്‍ക്ക് നോട്ടിസ് അയച്ചു.
സ്വന്തം കൃഷിയിടത്തില്‍ വിളവെടുത്ത ജൈവ പച്ചക്കറികളും പഴങ്ങളുമാണ് കെ.എസ്.ആര്‍.ടി.സി കൊറിയര്‍ സര്‍വ്വീസിന്റെ അനാസ്ഥമൂലം ലഭിക്കാതെ പോ യതെന്ന് പരാതിയില്‍ പറയുന്നു.

No comments:

Post a Comment