Latest News

ദുരൂഹ സാഹചര്യത്തില്‍ കാര അണക്കെട്ടില്‍മധ്യവയസ്‌കന്‍മരിച്ച നിലയില്‍

പയ്യന്നൂര്‍: നഗരസഭാ പരിധിയില്‍ കാര പഴയഅണക്കെട്ടില്‍ മധ്യത്തിലായി മധ്യവയസ്‌കന്റെ മൃതദേ ഹം കണ്ടെത്തി. ഇന്ന് രാവിലെ പ ത്ത്മണിയോടെ്‌നാട്ടുകാരാണ് അണക്കെട്ടിന്റെ ഷട്ടറില്‍ തട്ടിയ നിലയില്‍ മൃതദേഹം ക ണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
മുഖം മറച്ചനിലയില്‍ കമിഴ് ന്നുകിടക്കുന്ന മൃതദേഹത്തിന്റെ അരയില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടി യ നിലയിലാണ് .കയറിന്റെ മറ്റേ അറ്റം പാലത്തിന്റെ കൈവരിയില്‍ ബ ന്ധിച്ച നിലയിലുമാണ്. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹം അണക്കെട്ടില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. ഫയര്‍ഫോ ഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥ ലത്തെ ത്തിമൃതദേഹംകരക്കെടുത്തു. മൃ തദേഹത്തിന്റെ മൂക്കില്‍ നിന്നും ചോരവമിക്കുന്നനിലയിലാണ്. ഇന്നലെരാത്രിയോപുലര്‍ച്ചെ യൊമ രണംസംഭവിച്ചതാകാനാ ണ്‌സാധ്യതയെന്ന് പോ ലീസ് പറയുന്നു.
ഏകദേശം അറുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ആള്‍ പാന്റും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. ഷര്‍ട്ടിന്റെ കീശയില്‍ നിന്നും പതിമൂന്നാം തീയതി പയ്യന്നൂരില്‍ നിന്നും മംഗലാപുരത്തേ ക്ക് യാത്ര ചെയ്ത ട്രെയിന്‍ടിക്ക റ്റും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് തളിപ്പറമ്പ് ഡി വൈഎസ്പി കെ.വി വേണുഗോപാലന്‍, എസ്.ഐ മാരായ അ ശോകന്‍, മാത്യുഎന്നിവര്‍ സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാവു എന്ന് പോലീസ് പറഞ്ഞു.

No comments:

Post a Comment