Latest News

കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജാഥക്ക് തൃക്കരിപ്പൂരില്‍സ്വീകരണം നല്‍കും

 തൃക്കരിപ്പൂര്‍: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ( ബി. കെ. എം. യു ) സംസ്ഥാന സമര പ്രചാരണ ജാഥക്ക് തൃക്ക രി പ്പൂരില്‍ ഉജ്വല സ്വീകരണം നല്‍കുന്നതിനുള്ള ഒരുക്കം തുടങ്ങി. മുഴു വന്‍ ഭൂരഹിതര്‍ക്കുംഭൂമിയും വീടും ഉറപ്പാക്കുക, തൊഴിലാളി ക്ഷേമ നിധി ശക്തിപ്പെടുത്തുക , പെന്‍ഷന്‍ മൂവായിരം രൂപയായി ഉയര്‍ ത്തുക, തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്തുക, ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുക, എല്ലാവര്‍ക്കും റേഷന്‍ ഉറപ്പുവരുത്തുക തുട ങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി പതിമൂന്നു മുതല്‍ ഇരുപത്തിയൊന്ന് വരെ രണ്ടു മേഖല ജാഥകള്‍ പര്യടനം ആരംഭിക്കും.
വടക്കന്‍ മേഖല സമര പ്രചാരണ ജാഥ പതിനാലിന് വൈകുന്നേരം നാല് മണിക്ക് മഞ്ചേശ്വരത്ത് വെച്ച് സി.പി.ഐ ദേശീയ സമിതി അം ഗം സി.എന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ടും മുന്‍ എം.എല്‍.എയുമായ എ. കെ. ചന്ദ്രന്‍ ക്യാപ്റ്റനും കുമ്പളം രാജപ്പന്‍ വൈസ് ക്യാപ്റ്റനും എം. നാരായണന്‍ മാസ്റ്റര്‍ ഡ യറക്ടറുമായ ജാഥപതിനഞ്ചിന് വൈകുന്നേരം അഞ്ചു മണിക്ക് തൃ ക്കരിപ്പൂരില്‍ എത്തിച്ചേരും. ബസ് സ്റ്റാന്‍ഡ് പരിസരത്തു നടക്കുന്ന ജാഥയുടെ ആദ്യ ദിവസത്തെ ജില്ലാതല സമാപന പരിപാടി വിജ യിപ്പിക്കുന്നതിന് തൃക്കരിപ്പൂരില്‍ വിപുലമായ സംഘാടക സമിതി രൂ പീകരിച്ചു.
യോഗത്തില്‍ എ ഐ ടി യു സി ജില്ലാകമ്മറ്റിഅംഗംപി.കു ഞ്ഞമ്പു അധ്യക്ഷത വഹിച്ചു. ബി. കെ. എം യു ജില്ലാ സെക്രട്ടറി സി.പി. ബാ ബു ഉദ്ഘാടനം ചെയ്തു. സി. പി.ഐ ജില്ലാ എക്‌സി കുട്ടീ വ് അംഗം എം.അസിനാര്‍, മണ്ഡ ലം സെക്രട്ടറി പി. വിജയകുമാര്‍, സി. വി. വിജ യരാജ്, സി.പി.ഐ തൃക്കരിപ്പൂര്‍ ലോക്കല്‍ സെക്രട്ടറി എം. ഗം ഗാ ധരന്‍ എന്നിവര്‍ പ്ര സംഗിച്ചു.
ഭാരവാഹികളായി പി. കു ഞ്ഞമ്പു ( ചെയര്‍മാന്‍ ) എം. ഗം ഗാധരന്‍ ( കണ്‍വീനര്‍ )എന്നിവ രെ തെരഞ്ഞെടുത്തു

No comments:

Post a Comment