Latest News

കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ കലോത്സവം

പയ്യന്നൂര്‍: പയ്യന്നൂരില്‍ വെച്ച് നടക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ കലോത്സവത്തിന്റെ ഭാഗമായുള്ള സ്റ്റേജിതര മത്സരങ്ങള്‍ (ചിത്രകാവ്യശാല) നടന്നു. ചിത്രകാവ്യശാല സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഡയരക്ടര്‍ എം. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വല്‍ മുഖ്യാതിഥിയായിരുന്നു. കാലടി സംസ്‌കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ പ്രാദേശികകേന്ദ്രം ഡയരക്ടര്‍ ഡോ. ഇ.ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. പയ്യന്നൂര്‍ കുഞ്ഞിരാമന്‍, എം. പ്രദീപ് കുമാര്‍, രാജേഷ് പാലങ്ങാട്ട്, ബിന്ദുസജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ വിവിധ സോണലുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അറുന്നൂറോളം പ്രതിഭകളാണ് സ്റ്റേജിതര മത്സരങ്ങളില്‍ പങ്കെടുത്തത്. കവിതാരചന(മലയാളം, ഇംഗ്ലീഷ്), കഥാരചന(മലയാളം, ഇംഗ്ലീഷ്) പ്രബന്ധരചന (മലയാളം, ഇംഗ്ലീഷ്), ചിത്രരചന (പെന്‍സില്‍), പെയിന്റിംഗ്, കളേഷ്, ഓയില്‍പെയിന്റിംഗ്, കാര്‍ട്ടൂണ്‍ പോസ്റ്റര്‍രചന, ക്ലേ മോഡല്‍, ജനറല്‍ ക്വിസ് എന്നീ മത്സരങ്ങളാണ് നടന്നത്.
ക്വിസ് മത്സര വിജയികള്‍: ഒന്നാംസ്ഥാനം അതുല്യപി, പ്രജിന്‍ എം.പി (മട്ടന്നൂര്‍ സോണ്‍), രണ്ടാംസ്ഥാനം: വൈശാഖ് കെ, ശരത് കെ.വി, മൂന്നാം സ്ഥാനം: പ്രണവ് ബാലകൃഷ്ണന്‍, പ്രണവ് പി.പി. (തളിപ്പറമ്പ് സോണ്‍).
സ്റ്റേജ് മത്സരങ്ങള്‍ ഫിബ്രവരി പതിനെട്ട്, പത്തൊമ്പത് തീയതികളിലായി പയ്യന്നൂര്‍ ഗാന്ധിപാര്‍ക്ക്, ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വെച്ച് നടക്കും.

No comments:

Post a Comment