Latest News

റോഡരുകില്‍ 'ബോംബ്' പോലീസ് നിര്‍വീര്യമാക്കി

പയ്യന്നൂര്‍: റോഡരുകില്‍ കാണപ്പെട്ട 'ബോംബ്' പരിഭ്രാന്തി പരത്തി. കുഞ്ഞിമംഗലം താമരക്കുളങ്ങര ക്ഷേത്രത്തിന് സമീപം റോഡരുകില്‍ കാണപ്പെട്ട ബോംബാണ് പരിഭ്രാന്തി പരത്തിയത്. ഇന്നലെ രാത്രിയിലാണ് 'ബോംബ് 'കണ്ടെത്തിയത്. പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ എ സ്.ഐ കെ.പി ഷൈന്‍, ബിജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി 'ബോംബ് ' കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇന്ന് രാവിലെ സി.ഐ എം.പി ആസാദിന്റെ നേ തൃത്വത്തില്‍ പോലീസ് 'ബോംബ് 'പരിശോധിച്ചപ്പോഴാണ്,സാമൂഹ്യവിരുദ്ധര്‍ ആളുകളെ ഭയപ്പെടുത്താന്‍ വേ ണ്ടി നടപ്പാക്കിയ പദ്ധതിയാണെന്ന് മനസ്സിലായത്. പ്ര ദേശ ത്ത് സാമൂഹ്യവിരുദ്ധരുടെ ശ ല്യം സമീപകാലത്ത് വര്‍ദ്ധിച്ചുവരുന്നത്‌പോലീസ് നിരീക്ഷിച്ചുവരുന്നത്. 

No comments:

Post a Comment