Latest News

ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ട സംഭവം:ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസ്

പയ്യന്നൂര്‍: കരിവെള്ളൂര്‍ ആണൂരില്‍ ബൈക്കില്‍ ടെമ്പോട്രാവലറിടിച്ച് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ ട്രാവലര്‍ ഡ്രൈ വര്‍ക്കെതിരെ പോലീസ് നരഹത്യക്ക് കേസെടുത്തു.
കാഞങ്ങാട് കള്ളാര്‍ സ്വദേശിയായ ഡ്രൈവര്‍ക്കെതിരെയാ ണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
ഇന്നലെ രാത്രി എട്ട്മണിയോ ടെ കരിവെള്ളൂര്‍ ആണൂര്‍ വി.വി സ് മാരകത്തിന്‌സമീപംവെ ച്ചു ണ്ടായ അപകടത്തിലാണ് ആ ണൂരിലെ പി.വി.കുമാരന്‍-ടി തങ്കമണി ദമ്പതികളുടെ മകന്‍ ടി. ശബരീഷ്(30) മരണപ്പെട്ടത്.
ശബരീഷ് സഞ്ചരിച്ച ബൈ ക്കില്‍ വിനോദയാത്രാസംഘം സഞ്ചരിച്ച കെ.എല്‍. 38-ഇ. 5250നമ്പര്‍ ടെമ്പോട്രാവലര്‍ ഇടിക്കുകയായിരുന്നു. പയ്യന്നൂര്‍ പോ ലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോ ളേജ് ആശുപത്രിയില്‍ പോ സ്റ്റുമോര്‍ട്ടത്തിനുശേഷം സമുദായശ്മശാനത്തില്‍ സംസ്‌കരിച്ചു.

No comments:

Post a Comment