Latest News

അനുമോദനവും ഉപഹാരസമര്‍പ്പണവും വെള്ളിയാഴ്ച

പയ്യന്നൂര്‍: 2017ലെ മികച്ച നാടക പ്രവര്‍ത്തകനുള്ള തുളുനാട് ബുക്‌സിന്റെ കൂര്‍മ്മന്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ ശ്രീകുമാര്‍ കോറോത്തിനെയും സംസ്ഥാന ഗ്രന്ഥകാരസമിതിയുടെ കുറുങ്കവിത രചനയ്ക്കും തിരുവോണ കവിതയ്ക്കും പ്രത്യേക പുരസ്‌കാരം നേടിയ ശങ്കരന്‍ തെക്കിനിയെയും സാഹിത്യ സമന്വയ വേദി പയ്യന്നൂര്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിക്കുന്നു.
മൂന്നിന് വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് പയ്യന്നൂര്‍ ടോപ്പ് ഫോം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടികേശവതീരം മാനേജിംഗ് ഡയരക്ടര്‍ വെദിരമന വിഷ്ണുനമ്പൂതിരി അനുമോദനവും ഉപഹാരസമര്‍പ്പണവും നടക്കും. ദാമോദരന്‍ വെള്ളോറ അധ്യക്ഷനായിരിക്കും. പാണപ്പുഴ പത്മനാഭന്‍ പണിക്കര്‍, ഇ.വി ആനന്ദകൃഷ്ണന്‍, കെ.വി. കുഞ്ഞപ്പന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ശ്രീകുമാര്‍ കോറോം മറുപടി പ്രസംഗം നടത്തും. പപ്പന്‍ ചെറുതാഴം സ്വാഗതവും സി.ഐ ശങ്കരന്‍ കൈതപ്രം നന്ദിയും പറയും തുടര്‍ന്ന് കവിയരങ്ങ് നടക്കും. 

No comments:

Post a Comment