Latest News

സാന്ത്വനം ചികിത്സാ പദ്ധതി ഉദ്ഘാടനം ഇന്ന്

 പയ്യന്നൂര്‍: വിവിധ ആശുപത്രികളുമായി സഹകരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കായി നടപ്പാക്കുന്ന ചികിത്സാ സൗജന്യ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് പയ്യന്നൂര്‍ സഹകരണ ആയുര്‍വേദയില്‍ പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ശശി വട്ടക്കൊവ്വല്‍ നിര്‍വ്വഹിക്കും.
് ആശുപത്രി പ്രസിഡന്റ് അഡ്വ.ടി. വി.അജയകുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെആര്‍എംയു സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സെയ്ത് മുഖ്യ പ്രഭാഷണം നടത്തും.പയ്യന്നൂര്‍ ഹെല്‍ത്ത് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ടി.ഐ.മധുസൂദനന്‍ വിശിഷ്ടാതിഥിയായി സംബന്ധിക്കും.ആശുപത്രി വൈസ് പ്രസിഡന്റ് കെ.കെ.ഗംഗാധരന്‍,സെക്രട്ടറി സന്തോഷ്,കെആര്‍എംയു ജില്ലാ പ്രസിഡന്റ് ഗണേശന്‍ പയ്യന്നൂര്‍ എന്നിവര്‍ സംസാരിക്കും.

No comments:

Post a Comment