Latest News

പുതിയ കെട്ടിടം ശിലാസ്ഥാപനം നാളെ

പയ്യന്നൂര്‍: നാല്‍പത്തിയഞ്ച് വര്‍ഷം പിന്നിടുന്ന തായിനേരിയിലെ മുഹമ്മദ് അബ്ദുറഹ്മാന്‍ സ്മാരക വായനശാലയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നാളെ വൈകുന്നേരം മൂന്ന് മണിക്ക് നടക്കും.
സി.കൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കേരള നിയമസഭാ സ്പീക്കര്‍ പി രാമകൃഷ്ണന്‍ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, ടി.ഐ. മധുസൂദനന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. ബാലന്‍, കൗണ്‍സിലര്‍മാരായ എം.കെ.ഷമീമ, വി.പി. സതീശന്‍, പോത്തേര കൃഷ്ണന്‍, പി.വി. ദാസന്‍എന്നിവരും കെ.കെ. കൃഷ്ണന്‍, എം. പ്രദീപ് കുമാര്‍, കെ.ടി. സഹദുള്ള, എം.സി. അസീസ്, എം. ബഷീര്‍, ഗംഗന്‍ തായിനേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. വായനശാലാ പ്രസിഡണ്ട് സുബൈര്‍ പയ്യന്നൂര്‍ സ്വാഗതവും സെക്രട്ടറി ഫാറൂഖ് എ.പി നന്ദിയും പറയും.
ചടങ്ങില്‍ വെച്ച് മാപ്പിളപ്പാട്ട് കലാകാരന്‍ അസീസ് തായിനേരി, സംഗീത സംവിധായകന്‍ എം.പി. രാഘവന്‍, ആദ്യകാല വായനശാലാ പ്രവര്‍ത്തകരായ സി.വി. ബാലകൃഷ്ണന്‍, പി.വി. നാരായണന്‍, ഇ. ഗംഗാധരന്‍, കരിപ്പത്ത് വിജയന്‍, എം. മൂസ്സ എന്നിവരെ ആദരിക്കും.
ലോകരാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്റര്‍ നാഷണല്‍ മീറ്റില്‍ പങ്കെടുത്ത അത്‌ലറ്റ് താരം സരോജിനി തോലാട്ട്, വെയ്റ്റിംഗ് ലിഫ്റ്റ്, കളരിപ്പയറ്റ് വിദഗ്ധന്‍ സി. അഭിലാഷ് എന്നിവ രെ ചടങ്ങില്‍ അനുമോദിക്കുമെന്ന് സുബൈര്‍ പയ്യന്നൂര്‍, എ.പി. ഫാ റൂഖ്, എ.കെ. ഷബീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

No comments:

Post a Comment