Latest News

വിളംബര ജാഥ ഇന്ന് ടി. ഗോവിന്ദന്‍ ട്രോഫി ആള്‍ ഇന്ത്യ ഇന്‍വിറ്റേഷന്‍ വോളി നാളെ തുടങ്ങും

പയ്യന്നൂര്‍: സ്‌പോര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഡവലപ്പ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടി. ഗോവിന്ദന്‍ ട്രോഫി ആള്‍ ഇന്ത്യ ഇന്‍വിറ്റേഷന്‍ വോളിക്ക് നാളെ തുടക്കമാവും.
ടി. ഗോവിന്ദന്‍ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ് ഘാടന ചടങ്ങില്‍ സുപ്രസിദ്ധ ച ലച്ചിത്ര നടന്‍ പത്മശ്രീ മധു, ഏ ഷ്യന്‍ ഗെയിംസ് വെങ്കലമെഡല്‍ ജേതാക്കളായ മുന്‍ ഇന്ത്യന്‍ വോ ളിബോള്‍ ടീം കോച്ച് എം. അച്ചുതകുറുപ്പ്, മുന്‍ ഇന്ത്യന്‍ വനിതാ വോളിബോള്‍ ടീം ക്യാപ്ടനും അ ര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ കെ.സി ഏലമ്മ,ചലച്ചിത്ര നടന്‍ പ്രേംകുമാര്‍,സി കൃഷ്ണന്‍ എം.എല്‍.എഎന്നിവര്‍സംബന്ധിക്കും.
ടൂര്‍ണ്ണമെന്റ് ചാമ്പ്യന്മാര്‍ക്ക് രണ്ട് ലക്ഷം രൂപയും ടി. ഗോവിന്ദന്‍ ട്രോഫിയും റണ്ണര്‍ അപ്പിന് ഒന്നര ലക്ഷം രൂപയും പ്രൊഫ. പി.വി. ഗോവിന്ദന്‍കുട്ടി സ്മാരക ട്രോഫിയും നല്‍കും.
ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക്പഴയകാല വോളിബള് താ രങ്ങള്‍ഗ്യാലറിയില്‍പ്രവേശിക്കും.
രാജ്യത്തെ മികച്ച ടീമുകളെ ക്ഷണിച്ചുവരുത്തി നടത്തുന്ന ഇ ന്‍വിറ്റേഷന്‍ വോളിയില്‍ ദേശീ യ വോളീബോള്‍ രംഗത്തെ അതികായന്മാരായ ഇന്ത്യന്‍ റെയില്‍വെ, ഒഎന്‍.ജി.സി ഡെറാഡൂണ്‍, ബിപിസിഎല്‍ കേരള, ഇന്ത്യന്‍ നേവി, ഐഒബി ചെന്നൈ, ഇന്ത്യന്‍ ആ ര്‍മി, ഇന്ത്യന്‍ ഇന്‍കംടാക്‌സ്, എ സ്.ആര്‍എം. ചെന്നൈ, വെസ്റ്റേണ്‍ റെയില്‍വെ, കെ.എസ്.ഇ.ബി, കേരള പോലീസ്, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നീ ടീമുകള്‍ മാറ്റുരയ്ക്കും. ഈ സീസണില്‍ രാജ്യത്ത് നടക്കുന്ന ഏക ഇന്‍വിറ്റേഷന്‍ വോളിക്കാണ് പയ്യന്നൂര്‍ ആതിഥ്യമരുളുന്നത്.
പയ്യന്നൂര്‍ മുനിസിപ്പല്‍ ഫ്‌ള ഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ പ്രത്യേ കം തയ്യാറാക്കിയ അയേണ്‍ സ് കാഫോള്‍ഡ് ഗ്യാലറിയില്‍ പതിനായിരം പേര്‍ക്ക് ഇരിക്കുവാനു ള്ള സൗകര്യമുണ്ടാവും. സുബ്ബരാവു, വിനീത്, ടോംജോസഫ്, കി ഷോര്‍കുമാര്‍, വിപിന്‍എം, ജോര്‍ ജ്ജ് രോഹിത്ത്, അഖില്‍, വിനീത് ജെറോം, പ്രഭാകരന്‍, മനുജോസഫ്, കപില്‍ദേവ്, അര്‍ജ്ജുന്‍ നാഥ്, സഢ്ജയ്, ലിജോ, മിനിമോള്‍ എ ബ്രഹാം, രേഖ, ടിജിരാജു, ജിനികെ.എസ്, ഭാഗ്യലക്ഷമി, ആതിര, രോസ്‌ന, അഞ്ജു, അനുഫിലിപ്പ് തുടങ്ങിയ അന്തര്‍ദേശീയ താരങ്ങള്‍ മത്സരങ്ങളുടെ മാറ്റുകൂട്ടും.
എട്ട് ദിവസങ്ങളിലായി ഇരുപത്തിരണ്ട് മത്സരങ്ങള്‍ നടക്കും. ഗ്യാലറി സീസണ്‍ ടിക്കറ്റിന് അറുന്നൂറ് രൂപയും കസേരയ്ക്ക് രണ്ടായിരം രൂപയുമാണ് നിരക്ക്. ടൂര്‍ണ്ണമെന്റിന്റെ പ്രചരണത്തിനായി വോളിബോള്‍ ഗ്രാമങ്ങള്‍ ആതിഥേയത്വം വഹിച്ച ആള്‍ ഇ ന്ത്യ ഇന്‍വിറ്റേഷന്‍ ഷോവോളി സംഘടിപ്പിച്ചു. റൂറല്‍ ലൈബ്രറി പാടിയോട്ടുചാല്‍, ഹില്‍സ്റ്റാര്‍ പെരിങ്ങാല, എ.കെ.ജി കോട്ടക്കുന്ന്, കൈരളി പെരിന്തട്ട, ജോലി കാനായി മുക്കൂട്, റെഡ്സ്റ്റാര്‍ പറവൂര്‍ എന്നീ പ്രാദേശിക ക്ലബ്ബുകള്‍ ആതിഥേയരായി, സായിസെന്റര്‍ കോഴിക്കോട്, എം.ആര്‍.സി വെല്ലിങ്ടണ്‍, ജോളി കാനായി, പയ്യന്നൂ ര്‍ കോളേജ്എന്നീ ടീമുകള്‍ മത്സരിച്ചു.
ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സെന്റ് മേരീസ് സ്‌കൂള്‍ പരിസരത്ത് നിന്നും വിളംബരജാഥ ആരംഭിച്ച് ടി. ഗോവിന്ദന്‍ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിന് സ മീപം സമാപിക്കും. വിളംബരജാഥയില്‍ അന്തര്‍ദേശീയ വോളിബോള്‍താരങ്ങളുംസാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ പ്ര ഗത്ഭരും അണിനിരക്കുമെന്ന് ടി. ഐ മധുസൂദനന്‍, എം.കെ. രാ ജന്‍, കെ.കെ. ഗംഗാധരന്‍, കെ.വി. ദേവസ്യം, കെ.പി. മധു, കെ.യു.രാധാകൃഷ്ണന്‍, കെ.പി. ബാ ലകൃഷ്ണപൊതുവാള്‍, കെ.യു. വിജയകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment