Latest News

തുല്യവേതനവും പ്രസവാനുകൂല്യങ്ങളും

 സ്ത്രീയും പുരുഷനും തുല്യരാണ്. എന്നാല്‍ സമൂഹ ജീവിതത്തില്‍ ഇന്നും തുല്യത  യഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. തൊഴില്‍ രംഗത്ത് സ്ത്രീക്കും  പുരുഷനും തുല്യവേതനം ലഭ്യമല്ല. മോഡി  ഭരണകാലത്ത് സ്ത്രീകള്‍ക്കെതിരെ
 ആക്രമണങ്ങള്‍  പെരുകുകയാണ്. തൊഴിലിടങ്ങളിലും ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. നിയമങ്ങളെല്ലാം  നോക്കുകുത്തികളായി
 മാറുന്നു. ഭരണഘടനാപരമായി സ്ത്രീകള്‍ക്ക് ലഭിക്കേണ്ട സംരക്ഷണം നല്‍കാന്‍  ഭരണകൂടത്തിന് ബാധ്യതയുണ്ട്. സ്ത്രീകളും കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. പോഷകാഹാരക്കുറവുമൂലം ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരിക്കുന്ന  രാജ്യമാണ് നമ്മുടേത്.
ഈ കൊടിയ ദുരിതങ്ങള്‍ അനുഭവിക്കുമ്പോഴാണ് നവംബര്‍ എട്ടിന്റെ നോട്ട് നിരോധനം ഒരു  തീമഴയായി പെയ്യാന്‍  തുടങ്ങിയത്. അമ്പത് ദിവസം കഴിഞ്ഞാല്‍  കാര്യങ്ങള്‍ സാധാരണ  നിലയില്‍ എത്തുമെന്ന് പറഞ്ഞ അധികാരികള്‍ ഇന്ന് ഇരുട്ടില്‍  തപ്പുകയാണ്. തികച്ചും അസത്യമായ
 പ്രസ്താവനകളാണ്  ഡിസംബര്‍ മുപ്പതിന്  പ്രധാനമന്ത്രി നടത്തിയത്.
ഗര്‍ഭിണികള്‍ക്ക് ആറായിരം രൂപ നല്‍കും  എന്നതായിരുന്നു ഒരു പ്രഖ്യാപനം.
ഗര്‍ഭിണികളുടെ ബാങ്ക് എക്കൗണ്ടില്‍ ആറായിരം രൂപ നേരിട്ട് അടക്കും.
പ്രസവത്തെ തുടര്‍ന്നുള്ള മരണനിരക്ക് കുറക്കാനും പ്രസവത്തിനുമുമ്പും ശേഷവും ഉണ്ടാകുന്ന പോഷകാഹാരക്കുറവ്
 പരിഹരിക്കാനും  ഉദ്ദേശിച്ചാണ് പ്രഖ്യാപനം. യഥാര്‍ത്ഥത്തില്‍ നമ്മുടെ നാട്ടില്‍ നിലവിലുള്ള  പദ്ധതിയാണ് ജനങ്ങളെ പറ്റിക്കാന്‍ മോഡി വീണ്ടും പ്രഖ്യാപിച്ചത്. യു പി എ  ഭരണകാലത്ത് നിലവില്‍ വന്ന കിറശൃമ ഏമിറവശ ങമൃേശ്േമ ടമവ്യീഴ ഥീഷമി പ്രകാരം  ഗര്‍ഭിണികള്‍ക്ക് ആറായിരം രൂപ ധനസഹായം  നല്‍കണം. മോഡി  അധികാരത്തില്‍ വന്ന ശേഷം ബജറ്റില്‍ തുക അനുവദിക്കാത്തതുകൊണ്ട് അപ്രത്യക്ഷമായ നിരവധി ക്ഷേമ പദ്ധതികളില്‍
 ഒന്നാണിത്. ഗര്‍ഭകാലത്തെ പരിചരണവും  പ്രസവശുശ്രൂഷയും
 കുട്ടികളെ വളര്‍ത്തലും  ഒരു പോലെ പ്രധാനമാണ്. ആരോഗ്യരംഗത്ത്
 പൊതുനിക്ഷേപം  വര്‍ദ്ധിപ്പിച്ച് മുഴുവന്‍  ജനങ്ങള്‍ക്കും ചികിത്സയും ആരോഗ്യവും  പ്രാപ്തമാക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
1961 ലാണ് ഇന്ത്യയില്‍  നിലവില്‍ വന്നത്. ഈ നിയമത്തില്‍ സ്ത്രീ സമൂഹത്തിന്
 അനുകൂലമായി നിരവധി മാറ്റങ്ങള്‍ വരുത്തി. നിരവധി പോരാട്ടങ്ങളുടെ ഫലമാണ് ഇന്ന്  അനുഭവിക്കുന്ന എല്ലാ  ആനുകൂല്യങ്ങളും. അല്ലാതെ ഭരണകൂടം നല്‍കിയ സൗജന്യങ്ങളല്ല. ശമ്പളത്തോടുകൂടിയ  പ്രസവാവധി ഇപ്പോള്‍  ഇരുപത്തിനാല്  ആഴ്ചയാണ്. അതുപോലെ കുട്ടികളെ വളര്‍ത്താന്‍ ക്രഷെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. തൊഴില്‍ ചെയ്യുന്ന സ്ത്രീകളില്‍ വെറും അഞ്ച് ശതമാനം മാത്രമാണ് സംഘടിത  മേഖലയില്‍. അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന  ഭൂരിഭാഗം സ്ത്രീകള്‍ക്കും ഈ ആനുകൂല്യങ്ങള്‍
 ലഭ്യമല്ല. ദിവസക്കൂലിക്കാരായ സ്ത്രീകള്‍ ഒട്ടേറെ  ദുരിതങ്ങള്‍ നേരിടുന്നു.
അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ ക്ഷേമത്തിന് 1995ലാണ് ആദ്യ നിയമനിര്‍മ്മാണം  നടന്നത്. ആരംഭിച്ചപ്പോള്‍ പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രസവത്തിന് അഞ്ഞൂറ് രൂപ നല്‍കാന്‍ തുടങ്ങി. രണ്ടു പ്രസവത്തിന്
 ഈ സഹായം ലഭിക്കും. പത്ത് കൊല്ലത്തിനു  ശേഷം പുതിയ നിയമം
 നിലവില്‍ വന്നു. തുക 1400 രൂപയായി ഉയര്‍ത്തി. 2010ല്‍   എന്ന പേരില്‍ പദ്ധതി
 പരിഷ്‌ക്കരിച്ചു. സഹായം നല്‍കുന്ന  തുക നാലായിരം രൂപയും പിന്നീട് 2014ല്‍ ആറായിരം രൂപയായും ഉയര്‍ത്തി. ഈ പദ്ധതിയാണ്  തങ്ങളുടെ പദ്ധതിയായി സര്‍ക്കാര്‍ ഇപ്പോള്‍  പ്രഖ്യാപിച്ചത്.
അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍
 അടിമതുല്യമായ
 ജീവിതമാണ് നയിക്കുന്നത്. ദിവസക്കൂലിക്കാര്‍ക്കാണെങ്കില്‍ പണിയെടുത്താല്‍ അന്ന് കൂലികിട്ടും. മറ്റ് ആനുകൂല്യങ്ങള്‍  ഒന്നും ഇല്ല. അവരുടെ
 ഗര്‍ഭധാരണവും ശുശ്രൂഷയും പ്രസവവും കുട്ടികളെ വളര്‍ത്തലും സര്‍ക്കാര്‍
 അന്വേഷിക്കേണ്ടതാണ്. ഗ്രാമങ്ങളില്‍ ജനത എങ്ങനെ ദിനങ്ങള്‍ പുലര്‍ത്തുന്നു എന്ന് നേരിട്ട് അന്വേഷിക്കാന്‍ മോഡിസര്‍ക്കാര്‍ തയ്യാറാകണം. നവലിബറല്‍ നയങ്ങള്‍  നടപ്പിലാക്കിയതിനുശേഷം ഇന്ത്യയിലും ലോകത്തും സമ്പത്തിന്റെ കേന്ദ്രീകരണം അതിഭീകരമായി  വളരുകയാണ്.
2017 ജനുവരി പതിനാറിന് പ്രസിദ്ധീകരിച്ച  ഓക്‌സ്ഫാം റിപ്പോര്‍ട്ട് പ്രകാരം എട്ട്  അതിസമ്പന്നരുടെ ആസ്തിക്ക് തുല്യമാണ് ലോകത്തെ ജനസംഖ്യയില്‍ പകുതി പേരുടെ ആസ്തി. രാജ്യങ്ങളെയും  ഭരണകൂടങ്ങളെയും
 വിലക്ക് വാങ്ങുവാന്‍ പ്രാപ്തിയുള്ള അതിസമ്പന്നര്‍ ലോകം വാഴുകയാണ്. സമ്പത്ത് ഉല്‍പാദിപ്പിക്കുന്ന  തൊഴിലാളിക്ക് നരക  ജീവിതം.2016 ഒക്‌ടോബര്‍ഇരുപത്തിയഞ്ചിന് ണീൃഹറ ഋരീിീാശര എീൃൗാ പ്രസിദ്ധീകരിച്ച
 ഠവല ഏഹീയമഹ ഏലിറലൃ ഏമു കിറലഃ 2016
എന്ന റിപ്പോര്‍ട്ട് നാം
 ഗൗരവമായി  വിലയിരുത്തണം. ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും തുല്യ വേതനം  സാധ്യമാകാന്‍ ഇനിയും നൂറ്റിയെഴുപത് വര്‍ഷം കാത്തിരിക്കണം എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രസ്തുത റിപ്പോര്‍ട്ടില്‍
 അടങ്ങിയിരിക്കുന്നത്. സ്ത്രീകള്‍ അടിമകളായി കഴിയണം എന്നാണ്
 സൂചനകള്‍. സ്ത്രീയും പുരുഷനും തമ്മിലുള്ള അകല്‍ച പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കാറുണ്ട്.
2015 ലെ റിപ്പോര്‍ട്ട് പ്രകാരം തുല്യവേതനം  കരഗതമാക്കാന്‍ 118 വര്‍ഷം (2133ല്‍) മതിയായിരുന്നു.


No comments:

Post a Comment