Latest News

പ്രവര്‍ത്തന ഉദ്ഘാടനം നാളെ

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ സഹകരണ അറ്ബന്‍ സൊസൈറ്റിയുടെ മെട്ടമ്മല്‍ ബ്രാഞ്ച് സൗകര്യപ്രദമായ തൊട്ടടുത്ത കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തിക്കുന്നതിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്നരമണിക്ക് നടക്കും.
തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഫൗസിയ വി.പിയുടെ അധ്യക്ഷതയില്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും. എ.വി അനില്‍കുമാര്‍ സ്‌ട്രോങ്ങ്‌റൂമിന്റെയും കെ. രവീന്ദ്രന്‍ കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍കര്‍മ്മവും നിര്‍വ്വഹിക്കും. സത്താര്‍ വടക്കുമ്പാട്, പി.വി. രഞ്ജിത്ത്, പ്രസന്ന എം.കെ വി.കെ.രവീന്ദ്രന്‍, കെ.വി. മുകുന്ദന്‍, എം.പി കരുണാകരന്‍, സി. ഇബ്രാഹിം, ടി.വി. ബാലകൃഷ്ണന്‍, ടി. ഗംഗാധരന്‍, സി. ബാലന്‍, കെ.വി. സത്യനാഥന്‍, വി.കെ. ബാലകൃഷ്ണന്‍, കെ. അബ്ദുള്‍റഹ്മാന്‍, കെ. ഗിരീഷ്, ജുനൈദ് മെട്ടമ്മല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും.സൊസൈറ്റി പ്രസിഡണ്ട് വി.കെ.ശശിധരന്‍ സ്വാഗതവും സെക്രട്ടറി യു. രമേശന്‍ നന്ദിയും പറയും.

No comments:

Post a Comment